search

ചരിത്ര പുസ്തകത്തിനു സമാന്തരമായി ഒരു നോവൽ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് വി.ഷിനിലാൽ

LHC0088 Yesterday 11:26 views 371
  



ശ്രീനാഥ് ശങ്കരൻകുട്ടി എഴുതിയ പതമ്പ് എന്ന നോവലാണ് ഞാൻ അവസാനമായി വായിച്ചു തീർത്തത്. പൊലിമകളിൽ നിൽക്കുന്ന മലയാളി സമൂഹം അതിന്റെ ഗർഭത്തിൽ സൂക്ഷിക്കുന്ന ജാതിയുടെയും അതിൽ നിന്നുത്ഭവിച്ച വിവേചനങ്ങളുടെയും അതിനെതിരെയുള്ള പോരാട്ടങ്ങളുടെയും ചരിത്രമാണ് ഈ കൃതി. കൃത്യമായി പറഞ്ഞാൽ 1893ൽ മഹാത്മാ അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ കാലം മുതൽ 1934 വരെയുള്ള നാലു പതിറ്റാണ്ടുകളിൽ പിന്നാക്കക്കാരുടെ ജീവിത ചരിത്രമാണിത്.



ഈ നാൽപത് വർഷങ്ങൾ മലയാളി നവോത്ഥാനത്തിന്റെ നിർണായക ഘട്ടമാണ്. അതിലൂടെ നോവലിലെ മുഖ്യ കഥാപാത്രമായ യേശുദാസൻ നടക്കുന്നു. അയാളിലൂടെ വായനക്കാർ ചരിത്രത്തിന്റെ പല അടരുകൾ താണ്ടുന്നു. ആ കാലത്തെ നിർണയിച്ച മഹാത്മാക്കൾ, അയ്യങ്കാളിയും ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ഉൾപ്പെടെ നോവലിൽ നിറഞ്ഞു നിൽക്കുന്നു.

ചരിത്രം എഴുതുന്നവർ  വിട്ടുപോയ ഇടങ്ങൾ ഭാവന കൊണ്ടു പൂരിപ്പിക്കുകയാണ് ശ്രീനാഥ്. പതമ്പ് വായിച്ചു തീരുമ്പോൾ ഓരോ ചരിത്ര പുസ്തകത്തിനും സമാന്തരമായി ഒരു നോവൽ കൂടി വേണം എന്ന് ആഗ്രഹം തോന്നും. ഭൗതിക ചരിത്രത്തിനൊപ്പം മനുഷ്യരുടെ വൈകാരിക ലോകം കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. സർഗാത്മക എഴുത്തുകാർക്ക് മാത്രമേ ആ വേല കൃത്യമായി ചെയ്യാനാവുകയുള്ളു. പതമ്പിലൂടെ ശ്രീനാഥ് ആ കൃത്യം നന്നായി നിർവഹിക്കുന്നു. വായിച്ചു തീർന്നപ്പോൾ ഒരു നെടുമൂച്ച് (ദീർഘനിശ്വാസം) പുറപ്പെട്ടു. ഹൊ! ആ കാലത്തെകൂടി അതിജീവിച്ചാണല്ലോ നാം ഇവിടെ എത്തിയത്!
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Malayalam Novel Pathampu Review by V Shinilal: Sreenath Sankarankutty\“s novel Patham, which explores the themes of caste discrimination and the struggle for social reform in Kerala during the early 20th century.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159049