search

മുൻകൂർ ജാമ്യാപേക്ഷ രാഹുലിന്റെ അറസ്റ്റിനു തടസ്സമല്ല, സംസ്ഥാന വ്യാപക പരിശോധന; അതിജീവിതയുടെ ഫോൺ കസ്റ്റഡിയിൽ

LHC0088 Yesterday 11:26 views 588
  



തിരുവനന്തപുരം ∙ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ നീക്കം തുടർന്ന് പൊലീസ്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിനു തടസമല്ലെന്നാണ് പൊലീസിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം പൊലീസ് വിശ്വസിക്കുന്നില്ല. ഇത് രാഹുലിനെ കണ്ടെത്താനുള്ള നീക്കം വഴിത്തെറ്റിക്കാനുള്ള ശ്രമമായാണ് കാണുന്നത്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

  • Also Read അറസ്റ്റ് ഒഴിവാക്കാൻ കരുനീക്കം; കോടതിയിൽ കൂടുതൽ രേഖകൾ സമർപ്പിച്ച് രാഹുൽ   


പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. യുവതി ബാഹ്യപ്രേരണ കൊണ്ടാണ് രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം.  

അതേ സമയം, വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. സൗഹൃദം പ്രണയമായപ്പോൾ കൂടുതൽ അടുപ്പമായി. ഇത് മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ആണ് നടന്നതെന്നാണ് മൊഴി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പൊലീസിനെ അറിയിച്ചു. അതിജീവിതയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil\“s arrest is being pursued by police despite his anticipatory bail application: Police are investigating the rape allegations against Rahul Mamkootathil and are gathering evidence and witness statements. The investigation continues across all districts, and a lookout notice is in effect to prevent him from leaving the country.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158851