കാസർകോട് ∙ ചിറ്റാരിക്കൽ കാറ്റാം കവലയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു നിരവധിപ്പേർക്ക് പരുക്ക്. കർണാടക സ്വദേശികളായ 6 കുട്ടികൾ ഉൾപ്പെടെ 49 പേർ ബസിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലേയും പയ്യന്നൂരിലേയും ആശുപത്രികളിലേക്ക് മാറ്റി. 5 പേർക്ക് സാരമായി പരുക്കേറ്റതായാണ് പ്രാഥമിക വിവരം.
ശബരിമലയിൽ പോയി തിരിച്ചു ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. ഉച്ചതിരിഞ്ഞ് രണ്ടേ കാലിനു മലയോര ഹൈവേയിൽ മറ്റപ്പള്ളി വളവിൽ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. 30 അടി താഴ്ചയിലേേക്കാണ് ബസ് വീണത്. ഇവിടെ മുൻപും നിരവധി അപകടങ്ങളുണ്ടായ സ്ഥലമാണ്. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്. English Summary:
Sabarimala Pilgrims Involved in Bus Accident: A pilgrim bus carrying 49 passengers, including 6 children from Karnataka, overturned in Chittarikkal, Kasaragod, injuring several. Seriously injured individuals were transferred to a private hospital in Kannur, while others were taken to hospitals in Cherupuzha and Payyanur. |