കണ്ണൂർ ∙ രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതയെ സൈബറിടത്തിൽ ആക്രമിക്കാൻ ഒരുങ്ങിയാൽ ഡിവൈഎഫ്ഐ പ്രതിരോധം തീർക്കും. ഇത്തരം അപമാനിക്കലിനെതിരെ പൊതു സമൂഹത്തിലും ഡിവൈഎഫ്ഐയുടെ ഇടപെടലുണ്ടാകും. പ്രതിച്ഛായ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് രാഹുൽ ശ്രമിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രകടനം.
സൈബറിടത്തിൽ പണം ചെലവിട്ട് രാഹുലിന് വേണ്ടി പ്രവർത്തിച്ച ഷാഫി പറമ്പിൽ അടക്കമുള്ളവരുടെ ഇടപെടലുകൾ സംബന്ധിച്ചും അന്വേഷണം വേണം. ഷാഫിയും രാഹുലും അടങ്ങിയ ക്രിമിനൽ സംഘത്തെ നിലയ്ക്ക് നിർത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും സനോജ് പറഞ്ഞു. ‘കുഞ്ഞുങ്ങളുടെ ശവപ്പെട്ടിക്കാണ് ഏറ്റവും കനം, അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ’, ’കൊടും ക്രിമിനലിന്റെ സംരക്ഷകൻ ഷാഫിയും കെ. സുധാകരനും നമ്മുടെ നാടിന് ആപത്ത്’ എന്നെഴുതിയ ബാനറുമായാണ് പ്രകടനം നടത്തിയത്. രാഹുലിന്റെ കോലവും കത്തിച്ചു.
പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിലായ വി.കെ. നിഷാദിനെ സ്ഥാനാർഥിയാക്കിയതിനെയും വി.കെ.സനോജ് ന്യായീകരിച്ചു. രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും. അതിനെ കാര്യമായി എടുക്കേണ്ടതില്ല. വി.കെ. നിഷാദ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പൊലീസിനെതിരെ ബോംബെറിഞ്ഞത് ഇവരാണ് എന്ന് ആരെങ്കിലും പറഞ്ഞോ? കോടതിയുടേത് അന്തിമവിധി അല്ല. ഇനിയും കോടതികൾ ഉണ്ടെന്നും സനോജ് കൂട്ടിച്ചേർത്തു. English Summary:
Rahul Mamkootathil faces strong opposition from DYFI, demanding his resignation. DYFI\“s state secretary, V.K. Sanoj, criticized Rahul\“s actions and called for investigations into Shafi Parambil\“s alleged involvement in online activities supporting Rahul. |
|