search

കുഞ്ചു കാത്തുനിന്നു; അവർ കൈകൊടുത്തു!

Chikheang 4 hour(s) ago views 723
  

  



ഹോർത്തൂസ് വേദിയിലെ ‘മനോരമ, ഗുഡ്മോണിങ് കേരള’ പവിലിയനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു കുഞ്ചുക്കുറുപ്പ്; സുഭാഷ് പാർക്കിലെ കവാടത്തിൽനിന്ന് ബഗ്ഗി കാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവും വരുന്നതു കാത്ത്. പവിലിയൻ ഉദ്ഘാടനം ചെയ്ത ഉടൻതന്നെ യൂസഫലി മനോരമയുടെ ഒന്നാം പേജ് കാർട്ടൂൺ കഥാപാത്രമായ കുഞ്ചുക്കുറുപ്പിനു കൈകൊടുത്തു.    

  • Also Read അനങ്ങാതെ നിൽക്കൂ, ഞങ്ങൾ വെടിവയ്ക്കട്ടെ: ഗാസയിലെ മനുഷ്യക്കുരുതിയിൽ കണ്ണു നിറഞ്ഞ് പലസ്തീൻ സ്ഥാനപതി   


കാലത്തിന്റെ മാറ്റത്തിനൊപ്പം പത്രം എങ്ങനെ മാറി എന്നു തിരിച്ചറിയുന്ന തരത്തിൽ ചരിത്രത്താളുകൾ ഒരുക്കിയിരിക്കുന്നതാണു പ്രധാന ആകർഷണം. കാർട്ടൂണുകൾ നിറഞ്ഞ ചിരിവഴികളിലൂടെ ചിന്തിച്ചു നടക്കാം. എന്നെന്നും ഓർത്തുവയ്ക്കുന്ന ജാക്കറ്റ് പേജുകൾ, തലക്കെട്ടുകൾ, മഹാദുരന്തങ്ങളുടെ വ്യാപ്തി മലയാളികളെ അറിയിച്ച ചിത്രങ്ങൾ, ലോകത്തെ പ്രധാന സംഭവങ്ങൾ തുടങ്ങിയവ വീണ്ടും കാണാൻകൂടിയുള്ള അവസരമാണു പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. പവിലിയൻ നടന്നുകണ്ടതിനു ശേഷം യൂസഫലി മനോരമ പ്രതിനിധികളുമായി സന്തോഷം പങ്കുവച്ചു. വിവിധ മേഖലകളിൽ‌ രാജ്യാന്തര ശ്രദ്ധപിടിച്ചുപറ്റിയവരെ ഒരു കുടക്കീഴിലെത്തിക്കുന്ന ഹോർത്തൂസ്, മനോരമയുടെ വിപ്ലവകരമായ ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. English Summary:
A Historic Handshake: Malayala Manorama\“s Hortus event showcased a unique blend of history and contemporary events. The pavilion featured a retrospective of the newspaper\“s journey, highlighted by iconic cartoons and significant news coverage, emphasizing its impact on Malayali society. Lulu Group chairman M.A. Yusuff Ali inaugurated the pavilion and praised Manorama\“s innovative approach.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373