search

57–ാം വയസ്സിൽ കന്നിവോട്ട്; ആദ്യവോട്ടിനായി പൗരത്വകടമ്പ കടന്ന് ശ്രീലങ്കയിൽ നിന്നെത്തിയ സുജീവ

cy520520 4 hour(s) ago views 97
  



പുതുക്കാട് (തൃശൂർ) ∙ ശ്രീലങ്കയിൽനിന്നു ചെങ്ങാലൂരിലേക്കു മരുമകളായി എത്തിയ സുജീവ 57-ാമത്തെ വയസ്സിൽ കന്നിവോട്ട് ചെയ്യും. 21 വർഷം മുൻപാണ് പുതുക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ അരോടി വീട്ടിൽ ബൈജുവിന്റെ ഭാര്യയായി സുജീവ എത്തുന്നത്. ക്രാണ്ട്‌ഗൊഡ് കങ്കാണാംഗെ ലലാനി സുജീവ എന്നാണ് മുഴുവൻ പേര്. മസ്കത്തിൽ വച്ചു പരിചയപ്പെട്ട ഇരുവരും 2001ൽ ശ്രീലങ്കയിൽ വിവാഹിതരായി. അടുത്തവർഷം ചെങ്ങാലൂരിലെ വീട്ടിലെത്തി. പൗരത്വം ലഭിക്കുന്നതു വൈകിയതോടെ നിശ്ചിത ഇടവേളകളിൽ വീസ പുതുക്കുകയായിരുന്നു.  

  • Also Read ആരുകടക്കും വോട്ടുപുഴ?; തദ്ദേശതിരഞ്ഞെടുപ്പിൽ എന്നും എൽഡിഎഫിന് മേൽക്കൈ; മറികടക്കാൻ കരുതലോടെ യുഡിഎഫ്   


2020 ലെ തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും സുഹൃത്തുമായ രശ്മി ശ്രീശോബ് വോട്ട് ചോദിച്ചെത്തിയപ്പോഴാണ് സുജീവയ്ക്ക് പൗരത്വവും വോട്ടവകാശവും ഇല്ലാത്ത വിവരം അറിയുന്നത്. രശ്മി പഞ്ചായത്തംഗമായതോടെ സുജീവയുടെ പൗരത്വത്തിനു ശ്രമം തുടങ്ങി. 4 വർഷത്തിനു ശേഷമാണു പൗരത്വം കിട്ടിയത്. തുടർന്ന് വോട്ടർപട്ടികയിൽ പേരു ചേർത്തു.

രശ്മി ഇത്തവണ മറ്റൊരു വാർഡിലാണ് മത്സരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ആദ്യമായി ലഭിച്ച വോട്ടവകാശം സന്തോഷത്തോടെ വിനിയോഗിക്കുമെന്ന് സുജീവ പറഞ്ഞു. ബൈജു ഇപ്പോഴും വിദേശത്താണു ജോലി ചെയ്യുന്നത്. 10-ാം ക്ലാസ് വിദ്യാർഥിയായ അമൃത കൃഷ്ണയാണ് ഏക മകൻ.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Citizenship Granted: Sri Lankan Woman to Cast First Vote in India at Age 57
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184