search

വീരു,വിനയാന്വിതൻ!

Chikheang 5 hour(s) ago views 337
  

  



സ്ക്രീൻ മാഗസിനിലേക്ക് കവർസ്റ്റോറിക്കായി ഞാൻ ഒരിക്കൽ ധർമേന്ദ്രയെ സമീപിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘എനിക്കൊരു ഉപകാരം ചെയ്യാമോ? എന്റെ ആദ്യ നിർമാതാവായ അർജുൻ ഹിംഗോറാനിയെക്കുറിച്ച് ദയവായി ഒരു ലേഖനം പ്രസിദ്ധീകരിക്കണം. അദ്ദേഹമാണ് എന്നിലെ നടനെ മുൻകൂട്ടി കണ്ടത്’. ‘ദിൽ ഭീ തേരാ ഹം ഭീ തേരേ’ എന്ന ചിത്രത്തിൽ കുങ്കുമിന്റെ നായകനാക്കി ബ്രേക്ക് നൽകിയ അർജുനോട് ധർമേന്ദ്ര എന്നും കടപ്പെട്ടിരുന്നു. തന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ആ ലേഖനം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ധർമേന്ദ്രയ്ക്കു വിനയവും നന്മയും സഹജമായിരുന്നു. സെറ്റിൽ ആർക്കെങ്കിലും പരുക്കേറ്റാൽ ആദ്യം ഓടിയെത്തുന്ന ആളായിരുന്നു അദ്ദേഹം. കൂടെ ജോലി ചെയ്യുന്നവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കി. ചില കാര്യങ്ങളിൽ, ‘ഷോലെ’യിലെ വീരു എന്ന കഥാപാത്രം ധർമേന്ദ്രയുടെ യഥാർഥ ജീവിതത്തോടു ചേർന്നുനിന്നു.

  • Also Read ‘ധരംജിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് യുഎഇയിൽ നിന്ന്’; സ്വയം ഹിന്ദി പഠിച്ച എമിറാത്തി ആരാധകന്റെ ആരാധന   


ഫിൽമിസ്ഥാൻ സ്റ്റുഡിയോയുടെ ഉടമയായ ബോളിവുഡ് നിർമാതാവ് എസ്.മുഖർജിയാണ് ധർമേന്ദ്രയുടെ ആദ്യ സ്ക്രീൻ ടെസ്റ്റ് നടത്തിയത്. നല്ല ശരീരമാണെന്നും ഫുട്ബോളിൽ ഒരു കൈ നോക്കുന്നതാണു നല്ലതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം തിരിച്ചയച്ചു. അവിടെ വച്ചാണ് നടനാകാൻ ധർമേന്ദ്ര തീരുമാനിച്ചത്.

  • Also Read ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’   


ഹേമമാലിനിയെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ പരിഹാസരൂപേണ  ലേഖനം എഴുതുന്നതു വരെ അദ്ദേഹം മാധ്യമങ്ങളുടെ നല്ല സുഹൃത്തായിരുന്നു. ലേഖനത്തിൽ പ്രകോപിതനായ ധർമേന്ദ്ര, ഒരു റോഡ് ഷോയ്ക്കിടെ പരസ്യമായി ആ മാധ്യമപ്രവർത്തകനെ ഓടിക്കുകയും കോളറിൽ പിടിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റം അദ്ദേഹത്തിനു സഹിക്കാൻ കഴിയില്ലായിരുന്നു.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജുഹുവിലെ ധർമേന്ദ്രയുടെ ബംഗ്ലാവ് വിശാലമാണ്. സിനിമാതാരങ്ങളുടെയും ബിസിനസുകാരുടെയും ഉടമസ്ഥതയിലുള്ള സമീപത്തെ മറ്റു ബംഗ്ലാവുകളിൽനിന്ന് വ്യത്യസ്തമായി, ഡിയോൾ വസതിക്കു ചുറ്റും തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരില്ല. ഗേറ്റിൽ ഒരു സാധാരണ കാവൽക്കാരനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സന്ദർശകരോടു മാന്യമായും സൗമ്യമായും സംസാരിക്കാൻ കാവൽക്കാരനു നിർദേശം നൽകിയിരുന്നു. ‘സാഹിബിന്റെ മനസ്സ് വളരെ ലോലമാണ്. പക്ഷേ ദേഷ്യം വന്നാൽ പിന്നെ പറയേണ്ട...’. അദ്ദേഹത്തെ ഒന്നു കാണാനും കഴിയുമെങ്കിൽ ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്ന ആരാധകരുടെ പ്രവാഹം മൂലം ആ കാവൽക്കാരൻ എപ്പോഴും തിരക്കിലായി.   ഉദയതാര നായർ

ധർമേന്ദ്രയുടെ ഗ്രാമത്തിൽനിന്നെത്തിയ അതിഥികൾ ആ ബംഗ്ലാവിൽ സർവസ്വതന്ത്രരായി നടക്കുന്നതു കാണാം. ഇതേക്കുറിച്ചു ചോദിച്ചാൽ താരം പറയും: ‘ഭാഗ്യം പരീക്ഷിക്കാൻ ഇവിടെ എത്തിയപ്പോൾ ഞാൻ ഈ നഗരത്തിൽ ഒറ്റപ്പെട്ടവനായിരുന്നു’. അദ്ദേഹത്തിന്റെ ബംഗ്ലാവിനെക്കുറിച്ചു പറയാറുള്ളൊരു തമാശയുണ്ട്. ഒരു ദിവസം രാവിലെ ഓഫിസ് മുറിയിൽനിന്ന് ഫയലെടുക്കാൻ താഴെയെത്തിയ ധരം, മുൻപരിചയമില്ലാത്ത, തടിമിടുക്കുള്ള ഒരു യുവാവിനെ കണ്ടു. അയാൾ അനങ്ങാതെ നിന്നു. ധരമിന് അദ്ഭുതം തോന്നി. വീട്ടിലെ ജർമൻ ഷെപ്പേഡ് നായ കുരയ്ക്കുന്നതിനു പകരം ആ യുവാവിനെ കണ്ടു വാലാട്ടിയതാണ് കൂടുതൽ അതിശയിപ്പിച്ചത്. പഞ്ചാബിൽനിന്നുള്ള അപരിചിതനായ ഒരാൾ അവിടെ താമസമാക്കിയതു ധരമോ കുടുംബമോ അറിഞ്ഞിരുന്നില്ല. ‘ധരം പാജി’ പുറത്താക്കില്ലെന്ന ഉറപ്പിലായിരുന്നു അയാൾ അവിടെ കഴിഞ്ഞത്.

നടൻ ദിലീപ് കുമാർ നൽകിയ കമ്പിളി സ്വെറ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അമൂല്യമായ സമ്പാദ്യം. തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ബംഗ്ലാവിലെ ഉദ്യാനത്തിൽ ഭക്ഷണത്തിനു ക്ഷണിച്ചപ്പോഴാണ് ദിലീപ് കുമാർ അതു സമ്മാനിച്ചത്. അവിഭക്ത ഇന്ത്യയിലെ പെഷാവറിൽ കഴിഞ്ഞ നാളുകളുടെ ഓർമയായിരുന്നു അദ്ദേഹത്തിന് ആ സ്വെറ്റർ.

ബോളിവുഡിനെ കാൽച്ചുവട്ടിലാക്കിയെങ്കിലും മദ്യം അദ്ദേഹത്തെ കീഴ്പ്പെടുത്തി. സന്ധ്യകളിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായിരുന്നു. അതുമൂലം സിനിമയിൽ പൂർണമായും മനസ്സർപ്പിക്കാൻ കഴിയാതെ പോയി. അതേസമയം, ബോളിവുഡിൽ അദ്ദേഹം കൈപിടിച്ചുയർത്തിയ അമിതാഭ് ബച്ചൻ കുറെക്കൂടി പ്രഫഷനലായി സിനിമയ്ക്കുവേണ്ടി ജീവിച്ചു. വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്ന പരിഭവം ധർമേന്ദ്രയ്ക്കുണ്ടായിരുന്നു. അഭിനയത്തിനുള്ള ദേശീയ പുരസ്കാരം കിട്ടാത്തതു ദുഃഖമായി ശേഷിച്ചു.

(സ്ക്രീൻ മാഗസിൻ മുൻ എഡിറ്ററാണ് ലേഖിക)
English Summary:
Dharmendra\“s life: Dharmendra\“s life was marked by both great success and personal struggles. Known for his humility and kindness, he helped many people in the industry. Despite his widespread fame and impact, he felt he did not receive enough recognition for his acting achievements.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160433