search

ലേബർ കോഡ്: മുന്നണിയും യൂണിയനുകളും അറിയാതെ കേരളത്തിൽ കരടുചട്ടം; തൊഴിൽവകുപ്പ് വിജ്ഞാപനം 2021 ഡിസംബറിൽ

LHC0088 4 hour(s) ago views 916
  



തിരുവനന്തപുരം ∙ കേന്ദ്ര ലേബർ കോഡിന് കേരളത്തിൽ കരടുചട്ടമുണ്ടാക്കിയത് ഇടതുമുന്നണിയും ഭരണാനുകൂല ട്രേഡ് യൂണിയനുകളും അറിയാതെ.  ‘പിഎം ശ്രീ’ മോഡലിൽ ചർച്ചകളൊന്നും ഇല്ലാതെയാണ് 4 കോഡുകളിലൊന്നായ ‘വേതന കോഡി’നു 2021 ഡിസംബർ 14നു കരടുചട്ടം വിജ്ഞാപനം ചെയ്തത്. ഉദ്യോഗസ്ഥതലത്തിൽ ചില നടപടികളുണ്ടായതല്ലാതെ ചട്ടത്തിന്റെ കരട് തയാറാക്കിയതായി അറിയില്ലെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണനും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും പ്രതികരിച്ചു. നാളെ മന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് എഐടിയുസി വ്യക്തമാക്കി.  

  • Also Read ആരു പെയ്യും കൊല്ലത്ത്?; 25 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കോർപറേഷൻ പിടിക്കുക യുഡിഎഫിന്റെ അഭിമാനപ്രശ്നം   


പിഎം ശ്രീ പോലെ മന്ത്രി വി.ശിവൻകുട്ടിയുടെ വകുപ്പി‍ൽ തന്നെയാണ്, സിപിഐയെ വീണ്ടും ഇരുട്ടിൽ നിർത്തി കേന്ദ്രനിർദേശം നടപ്പാക്കിയത്. ‘കേരള കോഡ് ഓൺ വേജസ് റൂൾസ് 2021’ എന്ന പേരിൽ വിജ്ഞാപനം ചെയ്ത കരടുചട്ടം, ട്രേഡ് യൂണിയനുകൾ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് അന്തിമ വിജ്ഞാപനത്തിലേക്കു പോയില്ലെന്നാണു വിവരം. ചട്ടം തയാറാക്കിയിട്ടില്ലെന്നു വിശദീകരിച്ച മന്ത്രിയും കരടു ചട്ടത്തിന്റെ കാര്യം മിണ്ടിയില്ല. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടു കേരളം മുൻപു പാസാക്കിയ 8 ചട്ടങ്ങൾക്കു പകരമായാണു കേരള കോഡ് ഓൺ വേജസ് റൂൾസ് 2021 കൊണ്ടുവരാനൊരുങ്ങിയത്. 1958 ലെ കേരള മിനിമം വേജസ് ചട്ടവും വേതനം നൽകലുമായി ബന്ധപ്പെട്ട 7 ചട്ടങ്ങളുമാണു പുതിയ ചട്ടത്തിന്റെ കരടിൽ ഒഴിവാക്കിയത്.

  • Also Read കണ്ണൂർ: എതിരില്ലാതെ ജയം കുറഞ്ഞു; ഏകപക്ഷീയ ജയം ജനാധിപത്യപരമോ എന്ന ചോദ്യം ബാക്കി   


ചട്ടം രൂപീകരിക്കുന്ന കാര്യം ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്യുമെന്നാണ്, കഴിഞ്ഞ 21നു കോഡ് പ്രാബല്യത്തിൽ വന്നശേഷം മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചത്. 10 പ്രതിപക്ഷ ട്രേഡ് യൂണിയൻ സംഘടനകൾ തുടക്കം മുതൽ കോഡിന് എതിരാണ്. ഇന്നു പ്രതിഷേധ മാർച്ചും നിശ്ചയിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ തകർത്തുകൊണ്ട് ജംഗിൾരാജ് നടപ്പാക്കാണ് ലേബർകോഡിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത്.  
    

  • വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിഎംഎസിന്റെ ഇഷ്ടകോഡ്

കേന്ദ്ര ലേബർ കോഡുകളിൽ വേതന, സാമൂഹിക സുരക്ഷാ കോഡുകളെ മാത്രമാണ് സംഘപരിവാർ ട്രേഡ് യൂണിയനായ ബിഎംഎസ് സ്വാഗതം ചെയ്യുന്നത്. ഇതിനാണ് കേരളം കരടുചട്ടമുണ്ടാക്കിയതെന്നതാണു ശ്രദ്ധേയം. കരടുചട്ടം വിജ്ഞാപനം ചെയ്തശേഷവും ലേബർ കോഡ് വിഷയത്തിൽ തൊഴിൽ മന്ത്രി ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും കരടിന്റെ കാര്യം അറിയിച്ചില്ല. 10 അധ്യായങ്ങളിലായി 55 ഖണ്ഡികകളുള്ള കരടാണ് വിജ്ഞാപനം ചെയ്തത്. ആക്ഷേപമറിയിക്കാൻ 45 ദിവസത്തെ സമയം നൽകിയിരുന്നു. English Summary:
Kerala Labor Code Draft: Labor Code Kerala draft was created without the knowledge of the ruling coalition and affiliated trade unions. The draft regulation for the \“Wage Code\“ was notified on December 14, 2021, without any discussions. This move has sparked controversy and raised concerns among trade unions and political circles.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504