search

‘ആസൂത്രിത ആക്രമണം’: ടെക്സസ് കൊലപാതകത്തിൽ ശിക്ഷ വിധിച്ച് കോടതി

cy520520 Yesterday 11:21 views 949
  

  

    



നോർത്ത് ടെക്സസ്∙ ടെക്സസിലെ കോഫ്മാൻ കൗണ്ടിയിൽ ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായ ഡിയൗൻഡ്രെ ബെർണാർഡ് വാക്കർക്ക് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.

  • വീരസൈനികന് അന്ത്യാഞ്ജലി; വിങ് കമാൻഡർ നമാംശ് സ്യാലിന് സുലൂർ എയർ ബേസിൽ വികാരനിർഭര യാത്രയയപ്പ് Gulf News
      

         
    •   
         
    •   
        
       
  • ശരീരം മുറിച്ചു കഷണങ്ങളാക്കി, തല വെട്ടിമാറ്റി; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഗായകന്റെ കാറിൽ നിന്ന്, പ്രതിയെ തേടി അലഞ്ഞ് പൊലീസ് US News
      

         
    •   
         
    •   
        
       


2024 ഫെബ്രുവരിയിൽ ഫോർണിയിലെ സമ്മർ ഹേവൻ മൊബൈൽ ഹോം പാർക്കിലുള്ള ആർട്ടിയേഗയുടെ വീട്ടുമുറ്റത്തുവച്ചാണ് സംഭവം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ആർട്ടിയേഗയെ ഇയാൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതൊരു ‘ആസൂത്രിത ആക്രമണം’ (pre-meditated targeted attack) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയ്ക്കും പ്രതിക്കും പരസ്പരം പരിചയമുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.   ഡിയൗൻഡ്രെ ബെർണാർഡ് വാക്കർ. Image Credit: Kaufman County Jail

കോഫ്മാൻ കൗണ്ടി ക്രിമിനൽ ഡിസ്ട്രിക്റ്റ് അറ്റോർണി എർലൈ നോർവിൽ വൈലിയാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കേസിൽ വാക്കറുടെ സഹപ്രതിയായ മൈറ ലാറയ്ക്കെതിരെയും കൊലപാതകം, ലഹരിമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളുടെ വിചാരണ തീയതി പിന്നീട് തീരുമാനിക്കും.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Kaufman County Jail എന്ന വെബ്സൈറ്റില്‍ നിന്ന്) English Summary:
Deaundre Bernard Walker was found guilty and sentenced to life in prison for the murder of Gabriel Diosdado Arteaga in Kaufman County. The victim and the accused knew each other prior to the pre-meditated attack at the Summer Haven Mobile Home Park.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156678