search

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: തപാൽ ബാലറ്റ് വിതരണം മറ്റന്നാൾ തുടങ്ങും, ഉദ്യോഗസ്ഥർക്ക് പരിശീലനം നാളെ മുതൽ

LHC0088 5 hour(s) ago views 424
  



തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർക്കുള്ള തപാൽ ബാലറ്റ് വിതരണം മറ്റന്നാൾ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലേക്ക് വോട്ടു ചെയ്യാൻ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലേക്ക് ഒരു ബാലറ്റുമാണു നൽകുക. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ തപാൽ ഫോം 15ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷാ ഫോം വരണാധികാരിയുടെ ഓഫിസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി നടപ്പാക്കാൻ പരിശോധന ശക്തമാക്കും   


അപേക്ഷ വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കുന്ന തരത്തിൽ വരണാധികാരികൾക്ക് അയയ്ക്കണം. നേരിട്ടും നൽകാം. അപ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി ബോധ്യപ്പെടുത്തണം.

  • Also Read ‘സിപിഎം ഫ്രാക്‌ഷന്‍ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും ക്രിമിനലുകളുടെ ഭീഷണി’   


തപാൽ ബാലറ്റിന് അർഹരായവർ

പോളിങ് സ്റ്റേഷനിൽ പോളിങ് ഡ്യൂട്ടിയുള്ളവർ, പോളിങ് ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മിഷനിലെ ജീവനക്കാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസുകളിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്‌ഷൻ വിഭാഗം ജീവനക്കാർ, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫിസുകളിലെ ഇലക്‌ഷൻ വിഭാഗം ജീവനക്കാർ, നിരീക്ഷകർ, സെക്ടറൽ ഓഫിസർമാർ, ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉദ്യോഗസ്ഥർക്ക് പരിശീലനം നാളെ മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നാളെ മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിനു ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. പരിശീലനത്തിനു ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. English Summary:
Kerala LSG Elections: Postal ballot distribution will begin soon for voters on election duty. This allows eligible election officials to cast their votes conveniently, ensuring participation in the democratic process.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158561