കോഴിക്കോട് ∙ ഇരിങ്ങാടൻ പള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ച് പണം കവർന്ന കേസിൽ രണ്ടാം പ്രതിയും പിടിയിൽ. മുഖദാർ മരയ്ക്കാന്റകത്ത് ഹബീബ് ഷാമിൽ ആണ് കോഴിക്കോട് ടൗണിൽ വച്ച് പിടിയിലായത്. ഒന്നാം പ്രതി പറമ്പിൽ ബസാർ വലിയകുളങ്ങര വീട്ടിൽ മുഹമ്മദ് ഷിഫാസ് നേരത്തെ പിടിയിലായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, മിജോ ജോസ്, എഎസ്ഐ ഷിറിൽ ദാസ്, മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ആർ.ഹരിപ്രസാദിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ കെ.വി.റഷീദ്, സിവിൽ പൊലീസ് ഓഫിസർമാരായ വിശാൽ വിശ്വനാഥ്, ഒ.ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
Temple Theft Case: The second accused has been apprehended in connection with the theft from the Iringadanpally Sree Mahavishnu Temple in Kozhikode. Police investigation continues to bring all involved parties to justice and recover the stolen funds. |