search

പൂജാ ബംപർ: ഒന്നാം സമ്മാനമായ 12 കോടിയും രണ്ടാം സമ്മാനമായ ഒരു കോടി രൂപയും പാലക്കാട്ട് വിറ്റ ടിക്കറ്റിന്

LHC0088 Yesterday 11:20 views 289
  



പാലക്കാട് ∙ പൂജാ ബംപറിന്റെ ഒന്നും രണ്ടും സമ്മാനങ്ങൾ പാലക്കാട്ട് വിറ്റ ടിക്കറ്റുകൾക്കു ലഭിച്ചു. ഒന്നാം സമ്മാനമായ 12 കോടിയും രണ്ടാം സമ്മാനമായ ഒരു കോടി രൂപയുമാണ് പാലക്കാട്ട് വിറ്റ ടിക്കറ്റുകൾ നേടിയത്.പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിനു പിന്നിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ JD 545542 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതിനു സമീപമുള്ള ശ്രീ മൂകാംബിക ലക്കി സെന്റർ വിറ്റ ടിക്കറ്റ് രണ്ടാം സമ്മാനം നേടിയവയിൽ ഉൾപ്പെടുന്നു. ഈ വർഷം അച്ചടിച്ച 40 ലക്ഷം ടിക്കറ്റിൽ 39.10 ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്.  

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 5 പേർക്കു ലഭിക്കും. ഇക്കൊല്ലം ഓണം ബംപറിൽ രണ്ടാം സമ്മാനമായ ഒരു കോടി ഉൾപ്പെടെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ 3 ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിരുന്നു.സമ്മർ ബംപറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപയും ഇതേ ഏജൻസിയിൽ വിറ്റ ടിക്കറ്റിനായിരുന്നുവെന്ന് ഏജൻസി ഉടമ എസ്.സുരേഷ് പറഞ്ഞു. 2023ലെ ന്യൂഇയർ–ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം ശ്രീ മൂകാംബിക ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനായിരുന്നെന്ന് ഉടമ എസ്. മധുസൂദനൻ പറഞ്ഞു. English Summary:
Kerala Lottery is making headlines with Pooja Bumper prizes claimed by tickets sold in Palakkad. The first prize of 12 crores and the second prize of 1 crore were won by tickets sold in Palakkad, specifically through King Star Lottery Agency and Sree Mookambika Lucky Centre.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159172