search

പത്മകുമാറിന്റെ അറസ്റ്റ്: പ്രതിരോധങ്ങളെല്ലാം പാളി സിപിഎമ്മും എൽഡിഎഫും; അയ്യപ്പസംഗമത്തിന്റെ ലക്ഷ്യങ്ങളും അവതാളത്തിൽ

cy520520 Yesterday 11:18 views 683
  



തിരുവനന്തപുരം ∙ അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ചവരെ സംരക്ഷിക്കില്ലെന്ന പതിവു പ്രതിരോധം ശബരിമല സ്വർണക്കവർച്ചയുടെ കാര്യത്തിൽ സിപിഎമ്മിന് ഇനി ഒട്ടും മതിയാവാതെ വരും. തെക്കൻ കേരളത്തിൽ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളും മുൻ എംഎൽഎയുമാണ് അറസ്റ്റിലായിരിക്കുന്നത്.

  • Also Read ഹാജരാകാതെ 3 തവണ ഒഴിഞ്ഞുമാറി; പത്മകുമാറിന് കുരുക്കായത് മറ്റു പ്രതികളുടെ മൊഴികൾ   


പി.കെ.ചന്ദ്രാനന്ദനെ ദേവസ്വം ബോർഡ് അംഗമാക്കിയതിനു ശേഷം പ്രസിഡന്റ് പദവിയിലേക്ക് സിപിഎം നിയോഗിച്ച ആദ്യ നേതാവായിരുന്നു അന്നു പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ.പത്മകുമാർ. അങ്ങനെ ഒരാളുടെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ എൽഡിഎഫിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

സ്വർണക്കവർച്ചയിലെ അന്വേഷണവും അറസ്റ്റും ഉദ്യോഗസ്ഥർക്കപ്പുറം എത്തില്ലെന്ന ആദ്യഘട്ടത്തിലെ ദേവസ്വം വകുപ്പിന്റെയും സിപിഎമ്മിന്റെയും വിശ്വാസം കൂടിയാണ് തകരുന്നത്. കോടതിയുടെയും എസ്ഐടിയുടെയും നടപടികൾ തുടക്കത്തിൽ സ്വാഗതം ചെയ്ത സർക്കാർ കേന്ദ്രങ്ങൾ ഇപ്പോഴും ഒരു രാഷ്ട്രീയ ഇടപെടലിനും ഇല്ലെന്നാണ് ആവർത്തിക്കുന്നത്.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ പാർട്ടിയും സർക്കാരും മുന്നിട്ടിറങ്ങിയ ഘട്ടത്തിലെ പ്രസിഡന്റ് കൂടിയാണു പത്മകുമാർ. അദ്ദേഹം എന്തൊക്കെ തുറന്നുപറയും എന്നതു സിപിഎമ്മിന്റെ നെഞ്ചിടിപ്പിക്കും. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉന്നമിട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിയും എൻ.വാസുവും പത്മകുമാറും ഒരുമിച്ച് കസ്റ്റഡിയിലുള്ള സാഹചര്യത്തിൽ, ഇവരിൽനിന്നു പുറത്തുവരാനിടയുള്ള വിവരങ്ങൾ നിർണായകമാവുകയാണ്. വിശ്വാസികളുടെ മനസ്സിൽ ഈ സംഭവ പരമ്പര സൃഷ്ടിക്കാനിടയുള്ള രോഷം എൽഡിഎഫിന് ഗൗരവത്തിലെടുക്കേണ്ടി വരും. അയ്യപ്പസംഗമത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതോടെ പൂർണമായും അവതാളത്തിലായി. English Summary:
Sabarimala Gold Theft: Prominent CPM Leader Arrested, LDF in Crisis
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156828