ചങ്ങനാശേരി ∙ മലയാളി യുവതി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു. തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ (കുവൈത്ത്) ഭാര്യ ശരണ്യ പ്രസന്നൻ (മാളു - 34) ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം. മക്കൾ: എം.വി.വിജ്യൽ, എം.വി.വിഷ്ണ. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. English Summary:
Malayalam News: A Malayali woman, Sharanya Prasannan, tragically died in an accident in Israel. She was working as a home nurse in Israel and leaves behind her husband and children. |