search

തെരുവുനായയ്ക്ക് പൂട്ടിട്ട് ജയ്പുരും ചെന്നൈയും; യുകെ മോഡൽ എണ്ണം കുറയ്ക്കും, ആരോഗ്യത്തിനു പിന്നിലെ രഹസ്യം..

Chikheang Yesterday 11:17 views 592
  



കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈ കോർപറേഷനിൽ നായ്ക്കളുമായി ഉടമസ്ഥർ നെട്ടോട്ടമാണ്. ഈ ഞായറാഴ്ചയ്ക്കു മുൻപ് എല്ലാ വളർത്തുനായ്ക്കളുടെയും ദേഹത്ത് മൈക്രോചിപ് പിടിപ്പിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യണം. അതിനുശേഷം വീടുകയറി പരിശോധന നടത്തി ലൈസൻസ് ഇല്ലാത്തവയ്ക്കു പിഴയിടും.പേവിഷബാധയുമായി ബന്ധപ്പെട്ട മരണങ്ങൾ പൂജ്യത്തിലെത്തിക്കാൻ ജയ്പുരിനും ബെംഗളൂരുവിനും ഒപ്പം ചെന്നൈക്കും കഴിഞ്ഞു. ജയ്പുരിൽ 65% പെൺനായ്ക്കളെയും വന്ധ്യംകരിച്ചതോടെ ശ്വാനസംഖ്യ 28% കുറഞ്ഞു. കേരളത്തിനും ഇതിനു കഴിയും. വരാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങൾ ആദ്യദൗത്യമായി ‌ഇത് ഏറ്റെടുത്താൽ.

എന്തുകൊണ്ട് തെരുവുനായ ?
ആരോഗ്യമുള്ളതിനാലാണ് തെരുവുനായ വംശവർധന നടത്തുന്നത്. ആരോഗ്യത്തിനു പിന്നിലെ രഹസ്യം നാം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളാണ്. തെരുവോരത്ത് എത്താതെ ഭക്ഷണമാലിന്യം കംപോസ്റ്റ് ചെയ്തു സംസ്കരിക്കാൻ സംവിധാനം ഏർപ്പെടുന്നത് മികച്ച ഉപാധിയാണ്. ഭക്ഷണം ഇല്ലാതാകുന്നതോടെ നായ്ക്കളുടെ പ്രജനന നിരക്കു കുറയും.തട്ടുകട മുതൽ വീടുവരെ ആഹാരം വിളമ്പുന്നിടത്തെല്ലാം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള പരിശോധന കർശനമാക്കിയാൽ നായഭീഷണിയിൽ നിന്നു നാടിനെ രക്ഷിക്കാം. യുകെയിലും മറ്റും മാലിന്യം കൊണ്ടുപോകുന്നത് സീൽ ചെയ്ത കണ്ടെയ്നറുകളിലാണ്. ശുചിത്വ മിഷൻ സഹായത്തോടെ യുകെ മോഡൽ തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ചാൽ നായകളുടെ എണ്ണം കുറയും.

ബാക്കിയുള്ള പെൺനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ അതേ സ്ഥലത്തുതന്നെ വിടുന്നതാണ് അനിമൽ ബെർത്ത് കൺട്രോൾ എന്ന എബിസി. ഇതിനായി ഷെൽറ്റർ തുറക്കാം. വന്ധ്യംകരിച്ച് എവിടെയെങ്കിലും തള്ളുന്നതു കടുത്ത ക്രൂരതയാകും. ഭീതിനിറഞ്ഞ മാനസികാവസ്ഥയിൽ അടുത്ത തലമുറ നായ്ക്കൾ കൂടുതൽ ആക്രമണകാരികളായേക്കാം. വന്ധ്യംകരിച്ച് സുഖപ്പെട്ട ശേഷം പിടിച്ച സ്ഥലത്തുതന്നെ വിട്ടില്ലെങ്കിൽ പുറത്തുനിന്നുള്ള റേബീസ് ബാധയുള്ള നായ്ക്കൾ ആ സ്ഥലം കയ്യടക്കും.

നിയന്ത്രിക്കാം; കരുതലോടെ
2023ലെ എബിസി ചട്ടപ്രകാരവും ഭരണഘടനാ അനുഛേദം 51(എ),(ജി)യിലെ ജീവികളോടുള്ള കാരുണ്യപ്രകാരവും നായ്ക്കളെ ഏതുവിധേനയും ഉന്മൂലനം ചെയ്യാൻ പറ്റില്ല. സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സർക്കാർ ഓഫിസ് എന്നിവിടങ്ങളെ നായവിമുക്തമാക്കണമെന്ന നവംബർ ഏഴിലെ കോടതിവിധിപോലും പൂർണ അർഥത്തിൽ നടപ്പാക്കാൻ കഴിയുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഒരു പ്രദേശം സ്വന്തമാക്കി വാഴുക എന്നത് നായകളുടെ രീതിയാണ്. എലികളുടെ വംശവർധന തടഞ്ഞ്. പ്രദേശത്തിന്റെ കാവൽക്കാരായി അവ പ്രവർത്തിക്കുന്നു. English Summary:
Dog menace control is a crucial issue requiring multifaceted solutions. Effective waste management, widespread sterilization programs, and responsible pet ownership are essential for reducing stray dog populations and rabies risks. Implementing these strategies collaboratively can lead to safer communities for both people and animals.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160990