പത്രിക സമർപ്പിക്കാൻ നാളെ വരയേ സമയമുള്ളുവെങ്കിലും മുന്നണി സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വരാത്ത സ്ഥലങ്ങൾ ഇനിയും ബാക്കി. മിക്കയിടങ്ങളിലും മുന്നണിക്കുള്ളിലെ തർക്കങ്ങൾ തന്നെയാണു പ്രഖ്യാപനം വൈകാൻ കാരണം. പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ചില സ്ഥലങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇനിയും സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വരാത്ത സീറ്റുകളുടെ എണ്ണം:
- Also Read ആ സീറ്റിൽ ആര്?: വനിതാ സംവരണസീറ്റിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നതിൽ ആശയക്കുഴപ്പം
യുഡിഎഫ്
കോർപറേഷൻ: കോഴിക്കോട്–1.
- Also Read 3 മാസമായി ശരിക്ക് ഉറങ്ങിയിട്ടില്ല: മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
ജില്ലാ പഞ്ചായത്ത്: മലപ്പുറത്ത് കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കാസർകോടും യുഡിഎഫ് പ്രഖ്യാപനം വന്നിട്ടില്ല. മറ്റ് ജില്ലാ പഞ്ചായത്തുകൾ: പാലക്കാട്– 2, പത്തനംതിട്ട–1,കോട്ടയം–3, ഇടുക്കി–5.
നഗരസഭ: പാലക്കാട്–6, ഒറ്റപ്പാലം–2, ആലപ്പുഴ–5, പയ്യന്നൂർ–3,തലശ്ശേരി–1, ശ്രീകണ്ഠപുരം–1,ചാവക്കാട്ട്– 1, കുന്നംകുളം–13, കാസർകോട്–14, ആറ്റിങ്ങൽ–10, ചെങ്ങന്നൂർ–2, കായംകുളം–3. പെരുമ്പാവൂരിലും ആന്തൂരിൽ ഒരു സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എൽഡിഎഫ്
ജില്ലാപഞ്ചായത്ത്: എറണാകുളം–1
നഗരസഭ: ഏറ്റുമാനൂരിൽ ഒരു സീറ്റിലും പ്രഖ്യാപിച്ചിട്ടില്ല. മണ്ണാർക്കാട്– 2, ചാവക്കാട്–1, കുന്നംകുളം–3, കാസർകോട്– 3.
എൻഡിഎ
കോർപറേഷൻ: തൃശൂർ–3
നഗരസഭ: പാലക്കാട്– 7, മണ്ണാർക്കാട്–9, പട്ടാമ്പി, ആലപ്പുഴ–1, പാനൂർ–3, കൂത്തുപറമ്പ്–13, തലശ്ശേരി–2, ചാവക്കാട്–12,ചാലക്കുടി–1,ഗുരുവായൂർ–25,കുന്നംകുളം–12, കാസർകോട്–20, ഏറ്റുമാനൂർ–15, നെടുമങ്ങാട്–5,ചെങ്ങന്നൂർ–6,കായംകുളം–3 English Summary:
Delayed Candidate Announcements: Kerala Local Body Election updates on pending candidate announcements. Many fronts are yet to finalize candidates due to internal disputes even as the nomination deadline approaches. |