കോഴിക്കോട്∙ യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാർക്ക് ഓൺ അറൈവൽ വീസ സൗകര്യം ഏർപ്പെടുത്തിയത്. ഇതിലൂടെ 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ യുഎഇ പൗരൻമാർക്ക് അനുമതി ലഭിക്കും. മുൻപ് മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വീസയോ, പേപ്പർ വീസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്കു പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം.
- Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്
ഇന്ത്യയിൽ ഇറങ്ങിയ ശേഷം ഇന്ത്യൻ വീസ സു–സ്വാഗതം മൊബൈൽ ആപ്ലിക്കേഷനിലോ, https://indianvisaonline.gov.in/earrival/ എന്ന വെബ്‌സൈറ്റിലോ ഫോറം പൂരിപ്പിച്ച് നൽകണം. 2000 രൂപയാണ് വീസ ഫീസ്. 60 ദിവസം വരെ വിനോദസഞ്ചാരം, സമ്മേളനം, ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും. യുഎഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാക്കിസ്ഥാൻ പൗരന്മാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ഓൺ അറൈവൽ വീസ ലഭിക്കില്ല. അവർ അബുദാബി എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി പേപ്പർ വീസ ലഭിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് പുറപ്പെടാൻ പാടുള്ളൂ.
- Also Read അഭ്യർഥിച്ച് സൗദി; സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് ട്രംപ്
ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന യുഎഇ പൗരൻമാർ ഓൺ അറൈവൽ വീസയ്ക്ക് പകരം ഇ വീസയ്ക്ക് അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലേക്കുള്ള തുടർ യാത്രകളിൽ ഇവർക്ക് ഓൺ അറൈവൽ സൗകര്യം ഉപയോഗിക്കാം.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
On-Arrival Visa for UAE Nationals: UAE citizens India visa now offers on-arrival facilities for UAE citizens at nine Indian airports, including Kochi and Kozhikode. |