search

അഴിമതിക്ക് സർക്കാർ കുട

Chikheang Yesterday 11:16 views 195
  



പ്രതിപക്ഷമല്ല, കേരള ഹൈക്കോടതിതന്നെയാണ് തിങ്കളാഴ്ച പറഞ്ഞത് – ‘അഴിമതിക്കാരെ സംരക്ഷിക്കുന്നവരായി ഇടതുസർക്കാർ മാറി; ഈ അവസ്ഥ പരിതാപകരം.’ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽനിന്ന്, അഴിമതിക്കെതിരെ വൃഥാ വായ്ത്താരി മുഴക്കുന്ന സർക്കാരിന് ഇതിനെക്കാൾ കടുത്ത പ്രഹരം ഉണ്ടാകാനില്ല.

‘മതി’ എന്ന് ആ വാക്കിൽതന്നെയുണ്ടെങ്കിലും അഴിമതിയോട് ഇടതു സർക്കാർ അങ്ങനെ പറയുന്നില്ലെന്നു മാത്രമല്ല, അതിനായി ചുവന്ന പരവതാനി വിരിച്ച് പിൻവാതിലുകളെല്ലാം തുറന്നുവയ്ക്കുകയും ചെയ്യുന്നു. ഈ അഴിമതിക്കാഴ്ചകൾ കണ്ടുകെ‍ാണ്ടിരിക്കുന്ന ജനങ്ങൾക്കുവേണ്ടിയാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് എ.ബദറുദ്ദീന്റെ പരാമർശമെന്നു കരുതണം.  

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ.ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷിനെയും വിചാരണ ചെയ്യുന്നതിന് സിബിഐക്ക് മൂന്നു തവണ അനുമതി നിഷേധിച്ചതിനെത്തുടർന്നുള്ള ഹർജിയിലാണ് കോടതിയുടെ പ്രതികരണം.   
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്തിനാണു രണ്ടു വ്യക്തികളെ സർക്കാർ സംരക്ഷിക്കുന്നതെന്നു ചോദിച്ച കോടതി ഇങ്ങനെകൂടി പറഞ്ഞു– ‘ഇടതു സർക്കാർ അധികാരത്തിൽ കയറിയത് അഴിമതി നടത്തില്ലെന്നു പറ‍ഞ്ഞാണ്. ഇത്തരക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണു മനസ്സിലാകുന്നത്.’

കുറ്റമറ്റ അന്വേഷണ സംവിധാനത്തോടെ‍ാപ്പം കർശന ശിക്ഷാനടപടികളും നിരന്തര ജാഗ്രതയും ഉണ്ടെങ്കിലേ അഴിമതി നാട്ടിൽനിന്നു തലതാഴ്ത്തി ഇറങ്ങിപ്പോവുകയുള്ളൂ എന്നു നമുക്കെ‍ാക്കെയറിയാം. എന്നാൽ, അഴിമതി ഇപ്പോഴും നിറഞ്ഞാടുക മാത്രമല്ല, കൂടുതൽ കരുത്താർജിക്കുകയുമാണ്. മൂന്നു വർഷംമുൻപു കോട്ടയത്ത്, കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥ വിജിലൻസിനോടു പറഞ്ഞത് ഇതാണ്– ‘ഞാൻ മാത്രമല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്.’ ഇങ്ങനെ പറയാനുള്ള ചങ്കൂറ്റം അഴിമതിക്കാർക്ക് എങ്ങനെയാണു കൈവരുന്നത്? അധികാരത്തിന്റെ മുകൾത്തട്ടു മുതലുള്ള അഴിമതിപ്രവാഹം തന്നെയല്ലേ താഴേക്ക് ഒഴുകിയെത്തുന്നത്?   

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ, സർക്കാർ വകുപ്പുകളിലെ അഴിമതി നിരീക്ഷിക്കാനായി ‘കേരള ആന്റി കറപ്ഷൻ ഇൻഡക്സ്’ തയാറാക്കാൻ മുന്നിട്ടിറങ്ങിയ വിജിലൻസ് നടപടികളിലുണ്ട് സർക്കാരിന്റെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ യഥാർഥമുഖം! എട്ടു മാസത്തോളം നീണ്ട പ്രയത്നത്തിലൂടെ 2017 മാർച്ചിൽ ആദ്യത്തെ ‘അഴിമതിപ്പട്ടിക’ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ 61 സർക്കാർ വകുപ്പുകളെ അഴിമതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചായിരുന്നു പട്ടിക. ഇതു പുറത്തുവന്നതോടെ വകുപ്പു മന്ത്രിമാർ ഉത്തരം പറയാനാവാതെ കുഴങ്ങി. തിരുത്തൽനടപടി ആരംഭിച്ചെങ്കിലും മാസങ്ങൾക്കകം ‘അജ്ഞാത കാരണങ്ങളാൽ’ എല്ലാം നിലച്ചു. മൂന്നു മാസം കൂടുമ്പോൾ പട്ടിക പുതുക്കാനായിരുന്നു തീരുമാനമെങ്കിലും അധികം വൈകാതെ പദ്ധതി നിലച്ചതോടെ ആദ്യത്തെ പട്ടിക അവസാനത്തേതുമായി!   

അഴിമതി സംസ്ഥാനത്തു സമൂലം വിളയാടുമ്പോഴും അതിന് അറുതിവരുത്താൻ ഒരു ചെറുവിരലനക്കം പോലുമില്ലാത്തത് സർക്കാർ നൽകിപ്പോരുന്ന പൂർണപിന്തുണയും പങ്കാളിത്തവും കെ‍ാണ്ടാണെന്നുതന്നെ പറയണം. സർക്കാരിനു താൽപര്യമുള്ള വിഷയങ്ങളിൽ അന്വേഷണ സംവിധാനങ്ങളെ നിർജീവമാക്കുന്നുവെന്ന ആരോപണവും ഗൗരവമുള്ളതാണ്. ശബരിമല പോലെ‍ാരു മഹാക്ഷേത്രത്തിൽ ആസൂത്രിതമായ വൻതട്ടിപ്പു നടന്നിട്ടും സംസ്ഥാനത്തെയോ ദേവസ്വത്തിലെയോ വിജിലൻസ്- ഇന്റലിജൻസ് സംവിധാനങ്ങൾക്കു കണ്ടെത്താനായില്ലെന്നതും കോടതി ഇടപെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നതും ഇതിനെ‍ാരു പുതിയ ഉദാഹരണം മാത്രം.

അഴിമതിക്കെതിരെ പോരാട്ടം നടത്താൻ നമ്മുടെ വിജിലൻസ് എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ചോദിക്കാതെ വയ്യ. നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ പല്ലും നഖവും കവർന്നെടുത്ത സർക്കാർ, വിജിലൻസിനെയും നോക്കുകുത്തിയാക്കുന്നുവെന്നാണ് ആരോപണം. വിജിലൻസിന്റെ അധികാരത്തെ സർക്കാർ നിയന്ത്രിക്കരുതെന്നു ഹൈക്കോടതി 2017ൽ ഓർമിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും ഇവിടെ നടക്കുന്നതു മറ്റെന്താണ്?   

അഴിമതിരഹിത സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ഏതു സർക്കാരും നേരിടുന്ന വെല്ലുവിളി. എന്നാൽ, അങ്ങനെയെ‍ാരു ഫലപ്രദ സംവിധാനം കേരളത്തിൽ ഉണ്ടാകുന്നില്ലെന്നുമാത്രമല്ല, അഴിമതിക്കു സർക്കാർ കുട പിടിക്കുകകൂടി ചെയ്യുമ്പോൾ ജനങ്ങൾക്കുവേണ്ടി ഇടപെടാൻ കോടതിയേയുള്ളൂ. അതാണു കഴിഞ്ഞ ദിവസമുണ്ടായതും.   

തിരഞ്ഞെടുപ്പുവഴി ലഭിക്കുന്ന അഞ്ചുവർഷ അധികാരം ആ കാലയളവിൽ അഴിമതി നടത്താനുള്ള ലൈസൻസ് ആണെന്നാണു സർക്കാർ കരുതുന്നതെങ്കിൽ അതിന്റെ മറുപടി കാലത്തിന്റെ ചുവരെഴുത്തിലുണ്ടാവും. English Summary:
High Court Slams Kerala Government: “Protector of the Corrupt“
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161197