search

ഓൺലൈൻ ഓഹരിത്തട്ടിപ്പ്: 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

LHC0088 Yesterday 11:16 views 723
  



ആലപ്പുഴ ∙ ഓൺലൈൻ ഓഹരിത്തട്ടിപ്പിലൂടെ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്നു 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ. തിരുവനന്തപുരം തിരുമല പൂത്തേരിൽ വീട്ടിൽ ആര്യ ദാസിനെയാണ് (33) സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

  • Also Read എവിടെനിന്ന് എങ്ങനെ..?; സ്ഥാനാർഥികളെയും തിരഞ്ഞെടുപ്പ് ഫണ്ടും കണ്ടെത്തുന്നതിന് പാർട്ടികളുടെ രീതികൾ എന്തൊക്കെ   


ആര്യക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായ 28 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ ഓഹരി ട്രേഡിങ് കമ്പനിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയാണു യുവതിയും സംഘവും സമൂഹമാധ്യമം വഴി തട്ടിപ്പിനിരയായ ആളെ പരിചയപ്പെട്ടത്.  

പിന്നീട് വ്യാജ ഓഹരി ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കു പണം അയച്ചു. 2 മാസത്തിനിടെ 16.6 ലക്ഷം രൂപ കൈമാറി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പറ്റാതെ വന്നതോടെയാണു തട്ടിപ്പാണെന്നു ബോധ്യമായത്.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Online Stock Fraud: Woman Arrested in Rs 16.6 Lakh Kerala Scam
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158980