ന്യൂയോർക്ക്∙ ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുറ്റവാളികളിലൊരാളുമായ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയെന്ന് റിപ്പോർട്ട്. നാളെ (നവംബർ 19) അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
വീടെന്ന സ്വപ്‌നം ബാക്കിയായി; 8 മാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിക്ക് സിഡ്‌നിയിൽ കാറിടിച്ച് ദാരുണാന്ത്യം Other Countries
ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാര്‍ കൂട്ടത്തോടെ \“വീൽചെയറിൽ\“ Gulf News
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഇന്ന് (നവംബർ 18) അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് മാറ്റിയതായി അറിയിച്ചുകൊണ്ടുള്ള ഇമെയിലിന്റെ സ്ക്രീൻഷോട്ട് ബാബ സിദ്ദിഖിയുടെ കുടുംബം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയെ ഒക്ടോബർ 12 ന് ബാന്ദ്ര ഈസ്റ്റിലെ മകൻ സീഷന്റെ ഓഫിസ് കെട്ടിടത്തിന് പുറത്ത് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളാണ് അൻമോൽ ബിഷ്ണോയി. മൂന്ന് അക്രമികളുടെ വെടിയേറ്റാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഈ കേസ് ഉൾപ്പെടെ 18 ക്രിമിനൽ കേസുകളാണ് അൻമോലിനെതിരെ നിലവിലുള്ളത്.
പഞ്ചാബിലെ ഫാസിൽക്ക ജില്ലാ സ്വദേശിയായ അൻമോൾ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്നത്. ദുബായ്, കെനിയ വഴി നേപ്പാൾ കടന്നാണ് ഒടുവിൽ യുഎസിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ വച്ച് ഇയാൾ കസ്റ്റഡിയിലായിരുന്നു.
നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവയ്പ് കേസിലും അൻമോലിനായി അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ, 2022 മേയ് മാസത്തിൽ പഞ്ചാബി റാപ്പർ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ ഗൂഢാലോചനയിൽ പങ്കെടുത്തത് അൻമോൽ ബിഷ്ണോയിയാണെന്ന് ഏജൻസികൾ ആരോപിക്കുന്നു. വിദേശത്ത് പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾ ഗൂഢാലോചനകൾ ഏകോപിപ്പിച്ചത്.
അൻമോലിന് ഇന്ത്യയിലെത്തിക്കുന്നതിനോടെ ബിഷ്ണോയി സിൻഡിക്കേറ്റിന്റെ ആഗോള പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിശദാംശങ്ങൾ തുറന്നുകാട്ടുമെന്നും ഭീകരവാദം, കൊലപാതകം, പിടിച്ചുപറി അന്വേഷണങ്ങളിൽ നിർണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. English Summary:
Anmol Bishnoi is being extradited from the USA to India to face multiple criminal charges. He is wanted in connection to several high-profile cases, including the Baba Siddique shooting and is suspected to be involved in the Sidhu Moose Wala murder. Investigators hope his extradition will uncover crucial details about the Bishnoi syndicate\“s global operations.