സിനിമപ്പാട്ട്, ശാസ്ത്രീയ സംഗീതം, നാടൻമേളം, ഹിന്ദുസ്ഥാനി, ബാൻഡ്– എല്ലാമുണ്ട് മനോരമ ഹോർത്തൂസിൽ; ഒരു മൂളിപ്പാട്ടും പാടി പോന്നോളൂ. ‘ലോക’യിലൂടെ നമ്മെ പാട്ടിലാക്കിയ ജെയ്ക്സ് ബിജോയ് സംസാരിക്കുന്നത് പ്രാണൻ സംഗീതമാകുന്നതിനെക്കുറിച്ചാണ്. ഹൃദയസരസ്സിന്റെ തീരവുമായി ശ്രീകുമാരൻ തമ്പിയെത്തും. പച്ചമലയാളത്തിന്റെ പാട്ടുകൂട്ടവുമായി പ്രസീത ചാലക്കുടിയും മാർട്ടിൻ ഊരാളിയും ജയിംസ് തകരയും വേദിയെ കയ്യിലെടുക്കും.
സ്വരങ്ങളും കീബോർഡും ഒരുമിക്കുന്നതിനെക്കുറിച്ച് സ്റ്റീഫൻ ദേവസ്സിയും ശ്രീവത്സൻ ജെ.മേനോനും പാടിപ്പറയുമ്പോൾ ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും കൈകോർക്കുന്ന അവതരണമാണു ഡോ. എൻ.ജെ.നന്ദിനിയും ഡോ. ഷൈൻ പ്രിയദർശനും ചേർന്നൊരുക്കുക. ഓൺ ദാറ്റ് നോട്ട് എന്ന തന്റെ പുസ്തകത്തെക്കുറിച്ചാണു സഞ്ജയ് സുബ്രഹ്മണ്യന്റെ പാട്ടുവർത്തമാനം.
സിത്താര കൃഷ്ണകുമാറും ഗോവിന്ദ് വസന്തയും പാട്ടിന്റെ നവരസങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകും. ന്യൂജെൻ പാട്ടുകളെക്കുറിച്ച് സുഹൈൽ കോയയും ഡോ. ബിനീത രഞ്ജിത്തും സംസാരിക്കും. ‘പാട്ടിലെ സ്വതന്ത്രനായി’ ജോബ് കുര്യനുമെത്തും. ഗാനഗന്ധർവൻ യേശുദാസിന് ആദരമായി ‘ഒരു സ്വരം മാത്രം’, ഇന്ത്യൻ ഓഷന്റെ ബാൻഡ് തുടങ്ങിയവും അരങ്ങേറും.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Manorama Hortus 2025: Malayalam Music Hortus festival features diverse musical performances, including film songs, classical music, and folk melodies. This event brings together renowned artists and celebrates the vibrant music culture of Kerala. |
|