കൊല്‍ക്കത്ത∙ രാജ്ഭവൻ വളപ്പിനുള്ളിൽ ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന തൃണമൂൽ അംഗത്തിന്റെ ആരോപണത്തിന് പിന്നാലെ കൊൽക്കത്ത പൊലീസുമായി ചേർന്ന് തിരച്ചിൽ നടത്തി ഗവർണർ സി.വി.ആനന്ദബോസ്. ബിജെപിയിലെ കുറ്റവാളികളെ ഗവര്‍ണര്‍ സംരക്ഷിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാൺ ബാനർജി ആരോപിച്ചിരുന്നു.
- Also Read ചെങ്കോട്ട സ്ഫോടനം: ഭീകരർ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടു? ഉമറിന്റെ കൂട്ടാളി പിടിയിൽ; ഡ്രോൺ നിർമാണ വിദഗ്ധൻ
ഇതിനുപിന്നാലെയാണ് ഗവർണർ ആനന്ദബോസിന്റെ നേതൃത്വത്തിൽ രാജ്ഭവനില്‍ തിരച്ചില്‍ നടത്തിയത്. വടക്കൻ ബംഗാളിലെ തന്റെ സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തിയത്. തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
#WATCH | Kolkata, West Bengal | On the instructions of West Bengal Governor CV Ananda Bose, a Joint Combing Operation is being carried out for the entire Raj Bhavan building and its precincts by teams from Kolkata Police, the Raj Bhavan Police Outpost, the CRPF, the Bomb Squad,… pic.twitter.com/Cju3xQCICX— ANI (@ANI) November 17, 2025
ഉച്ചയ്ക്ക് 2:15 നാണ് പരിശോധന ആരംഭിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പൊലീസിനു പുറമെ ദുരന്തനിവാരണ, സിവിൽ ഡിഫൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുത്തു. തിരച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് രാജ്ഭവൻ ഒഴിപ്പിച്ചിരുന്നു, കല്യാൺ ബാനർജി ഉന്നയിച്ച ആരോപണങ്ങൾ ഗവർണർ സി.വി ആനന്ദ ബോസ് തിങ്കളാഴ്ച തള്ളിക്കളഞ്ഞിരുന്നു.
- സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
- കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
‘‘സത്യം സ്ഥാപിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെതിരെ, അതായത് ഗവർണറിനെതിരെ ഒരു ആരോപണം ഉയർന്നുവന്നാൽ, പൊതുജനങ്ങൾക്ക് മുന്നിൽ സത്യം സ്ഥാപിക്കേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു’’ – സി.വി.ആനന്ദബോസ് പിടിഐയോട് പറഞ്ഞു. കല്യാൺ ബാനർജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. English Summary:
Kolkata Rajbhavan Search: Raj Bhavan search initiated by Governor C.V. Ananda Bose in Kolkata following a Trinamool member\“s allegation of weapons storage within the premises. |