തിരുവനന്തപുരം ∙ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരെ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് അപ്പീല്‍ നല്‍കി. വൈഷ്ണയും അഭിഭാഷകനും വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുമുള്ള ജെ.എസ്.അഖിലും രാവിലെ പത്തു മണിയോടെ കലക്ടറേററ്റില്‍ എത്തി ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും കലക്ടറെ കാണാന്‍ കഴിഞ്ഞില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്ന തിരക്കായതിനാല്‍ കാണാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ പതിനൊന്നരയോടെ എഡിഎം ഇവരുടെ പക്കല്‍നിന്ന് അപ്പീല്‍ വാങ്ങി രസീത് നല്‍കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി കലക്ടര്‍ മനപൂര്‍വം കാണാതിരുന്നതാണെന്ന് ജെ.എസ്.അഖില്‍ ആരോപിച്ചു.
2025 സെപ്റ്റംബര്‍ 29ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നുവെന്നു വൈഷ്ണയുടെ അപ്പീലില്‍ പറയുന്നു. മുന്‍പ് മൂന്നാം വാര്‍ഡിലായിരുന്നു ‘സുധാ ഭവന്‍’ എന്ന വീട്. ഇപ്പോള്‍ വാര്‍ഡ് 27 ആയി മാറിയെങ്കിലും അതേ വിലാസത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഈ വിലാസത്തില്‍ അല്ല താമസിക്കുന്നതെന്നു കാട്ടി നവംബര്‍ 4ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതു നിയമവിരുദ്ധമായാണ്. 2025 ഓഗസ്റ്റില്‍ ലഭിച്ച പാസ്‌പോര്‍ട്ടില്‍ പറയുന്നതും ഒരേ വിലാസമാണ്. എന്നാല്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത് സെപ്റ്റംബര്‍ 29നാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ വേണ്ടിയാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ അപ്പീല്‍ പരിഗണിച്ച് പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വൈഷ്ണ ആവശ്യപ്പെട്ടുന്നു.
Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’
സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയില്‍ കലക്ടറാണ് തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോര്‍പറേഷന്‍ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാല്‍, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായാണ് ജനറല്‍ സീറ്റില്‍ വൈഷ്ണയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ഇതിനെതിരെയാണ് വൈഷ്ണ അപ്പീല്‍ നല്‍കിയത്.
Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: വ്യാപക തിരിമറിയെന്ന് കോൺഗ്രസ്; വൈഷ്ണ പ്രചാരണം തുടരും
സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് വൈഷ്ണയ്ക്കു കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഡമ്മി സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് ഒരുക്കിനിര്‍ത്തും. അപ്പീല്‍ കലക്ടര്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കും.
Also Read ‘ഇത്രയും ഇറങ്ങി നടന്നതല്ലേ, മാനസിക ബുദ്ധിമുട്ടുണ്ട്’; മുട്ടടയിൽ പ്രചാരണം നിർത്തുമോ? അപ്രതീക്ഷിത തിരിച്ചടിയിൽ വൈഷ്ണ
English Summary:
Vaishna Suresh\“s Appeal Against Voter List Exclusion: Congress candidate Vaishna Suresh filed appeal against removal of name from voter list. The appeal against the voter list exclusion highlights potential election interference and impacts her candidacy. The situation remains uncertain as the election date approaches.