cy520520•The day before yesterday 11:14• views 242
ന്യൂഡൽഹി ∙ എംഎൽഎ എന്ന വ്യാജേന യുപി ആഗ്രയിലെ ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാളും സഹായിയും അറസ്റ്റിൽ. ഡൽഹി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദ്, സുഹൃത്ത് മനോജ് എന്നിവരാണ് അറസ്റ്റിലായത്. എംഎൽഎയെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത വിനോദ് 18 ദിവസത്തോളം ജീവനക്കാരെ കബളിപ്പിച്ച് ഇവിടെ താമസിക്കുകയായിരുന്നു.
Also Read റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി, ആരാണ് ഒന്നും നാലും സ്ഥാനങ്ങളിൽ?
18 ദിവസമായിട്ടും പണം നൽകാതെ വന്നതോടെ ഹോട്ടൽ ഉടമയെ ജീവനക്കാർ കാര്യം അറിയിച്ചു. ഹോട്ടൽ ഉടമയായ പവൻ നേരിട്ടെത്തിപണം ചോദിച്ചെങ്കിലും വിനോദും മനോജും കൊടുക്കാൻ തയ്യാറായില്ല. താൻ എംഎൽഎയാണെന്ന് പറഞ്ഞ് വിനോദ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Also Read സ്ഫോടന സ്ഥലത്ത് 9 എംഎം കാലിബര്‍ വെടിയുണ്ടകൾ, പൊതുജനങ്ങൾക്ക് കൈവശംവയ്ക്കാൻ അനുമതിയില്ലാത്തത്; കണ്ടെത്തിയത് മൂന്നെണ്ണം
പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിനോദ് എംഎൽഎ അല്ലെന്ന് കുറ്റസമ്മതം നടത്തി. ഇരുവരും യാത്രയ്ക്ക് ഉപയോഗിച്ച എംപി എന്ന ബോർഡ് വച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎയെന്ന വ്യാജേന ഡൽഹിയിൽ ചുറ്റിത്തിരിഞ്ഞ ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നൽകാതെ പലതും വാങ്ങിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
MORE PREMIUM STORIES
English Summary:
Delhi Man Detained for Posing as MLA, Enjoying Free Hotel stay: UP Agra fraud case involves two men arrested for posing as an MLA and defrauding a hotel. They stayed for 18 days without paying and also scammed various shops and restaurants. Police also took into custody the car with the sign “MP“ that the two used for the trip.