search

‘മദർ ഓഫ് സാത്താൻ’: ചൂടേറ്റാൽ പൊട്ടിത്തെറിക്കും, ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു; ഡൽഹിയിൽ ഉപയോഗിച്ചത് ടിഎടിപി?

deltin33 Yesterday 11:14 views 474
  



ന്യൂഡൽഹി∙ ഡൽഹി സ്ഫോ‌ടനത്തിന് ഉപയോഗിച്ചത് അതീവ അപകടകാരിയായ ട്രയാസിടോൺ ട്രൈ പെറോക്സൈഡ് (ടിഎടിപി) ആണെന്ന് സൂചന. ‘സാത്താന്റെ മാതാവ്’ (മദർ ഓഫ് സാത്താൻ) എന്ന പേരിൽ അറിയപ്പെടുന്ന ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയു‌ടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ.

  • Also Read ‘മരത്തിൽ കുടുങ്ങിക്കിടന്ന തുണിക്കഷണം, കറുത്ത ഷൂസ്’; ഉമറിനെ തിരിച്ചറിഞ്ഞതിങ്ങനെ: ബോംബ് നിർമാണത്തിൽ വിദഗ്ധൻ   


2017ൽ ബാഴ്സലോണയിലെയും മാഞ്ചസ്റ്ററിലെയും 2015ൽ പാരിസിലെയും 2016ലെ ബ്രസൽസിലെയും ഭീകരാക്രമണങ്ങളിൽ ടിഎടിപിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം ബോംബുകൾ നിർമിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഭീകരസംഘടനകളിൽനിന്ന് ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഡൽഹി സ്ഫോടനം നടന്ന സ്ഥലത്തും കൊല്ലപ്പെട്ടവരുടെ ശരീരത്തിലും ആണി പോലെയുള്ള കൂർത്ത വസ്തുക്കൾ കണ്ടെടുക്കാൻ കഴിയാതിരുന്നതും ടിഎടിപി സ്ഫോടനത്തിലേക്കു വിരൽ ചൂണ്ടുന്നു.  

  • Also Read തദ്ദേശം പിടിച്ചാൽ നിയമസഭ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യമിടുന്ന ‘2010’ എൽഡിഎഫിനും പ്രതീക്ഷ; കണക്ക് പാറ്റേൺ ഇങ്ങനെ   


നേരത്തേ, അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനു കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനിടെ, കേസിലെ മുഖ്യപ്രതി ഡോ. ഉമർ മുഹമ്മദ് (ഉമർ നബി) നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്നും സൂചനയുണ്ട്. ഏതാനും ഹവാല ഇടപാടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi explosion investigation suggests TATP was used. This highly dangerous explosive, nicknamed \“Mother of Satan,\“ needs no detonator and has been linked to past terror attacks, prompting further forensic analysis.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470582