search

ഭീകരർ സന്ദേശം കൈമാറിയത് സൂത്രവഴിയിലൂടെ

cy520520 Yesterday 11:13 views 1050
  



ന്യൂഡൽഹി ∙ ചെങ്കോട്ട സ്ഫോടനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരബന്ധമുള്ളവർ ഇമെയിൽ ഡ്രാഫ്റ്റ് വഴിയാണ് ആശയവിനിയമം നടത്തിയിരുന്നതെന്നു കണ്ടെത്തി. സ്ഫോടനം നടന്ന കാറിലുണ്ടായിരുന്ന ഡോ. ഉമർ ഉൻ നബി, അറസ്റ്റിലായ ഡോ. മുസമിൽ ഗനായി, ഡോ. ഷഹീൻ എന്നിവർ ഒറ്റ ഇമെയിൽ വിലാസമാണ് ഉപയോഗിച്ചിരുന്നത്. സന്ദേശങ്ങൾ ഇമെയിൽ വഴി അയയ്ക്കുന്നതിനു പകരം അതു ടൈപ്പ് ചെയ്തു ഡ്രാഫ്റ്റിൽ സൂക്ഷിക്കുന്നതായിരുന്നു രീതി. മറ്റൊരാൾ ഇതേ ഇമെയിൽ തുറന്ന് ഡ്രാഫ്റ്റിൽ നിന്നു സന്ദേശം വായിക്കും. ഉടൻ തന്നെ ഡിലീറ്റ് ചെയ്യും.

  • Also Read നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര   


ആശയവിനിയമത്തിന്റെ ഡിജിറ്റൽ തെളിവുകൾ ലഭ്യമാക്കാതിരിക്കാനായിരുന്നു ഈ രീതി.  നെറ്റ്്‌വർക്ക് വഴി ഒന്നും കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ അന്വേഷണ സംഘത്തിനും മറ്റും ഇവരെ നിരീക്ഷിക്കാനും സാധിക്കില്ല. ഏറെ ജാഗ്രതയോടെയാണു ഭീകരസംഘം പ്രവർത്തിച്ചിരുന്നതെന്നും വലിയ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നുമാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ‘തീർമ’ എന്ന സ്വിസ് ആപ്ലിക്കേഷൻ ഇവർ ആശയവിനിയമത്തിന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.   

  • Also Read ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും’   


സഹറൻപുരിലും തെളിവെടുപ്പ്
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അറസ്റ്റിലായ ഡോ. ആദിൽ അഹമ്മദ് ജോലി ചെയ്തിരുന്ന യുപി സഹറൻപുരിലെ സ്വകാര്യ ആശുപത്രിയിൽ യുപി ഭീകരവിരുദ്ധ സംഘം തെളിവെടുപ്പു നടത്തി. സ്ഫോടനത്തിനു 10 ദിവസം മുൻപു ഡോ. ആദിൽ അഹമ്മദ് ശ്രീനഗറിൽ നിന്നു ഡൽഹിയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ആദിലിനൊപ്പം ജോലി ചെയ്തിരുന്നവരെയും സംഘം ചോദ്യം ചെയ്തു. English Summary:
Red Fort Blast Case: Terrorist communication involves sophisticated methods to avoid detection. This includes using email drafts for secret messages and deleting them immediately. The investigation into the Red Fort blast case reveals a high level of planning and conspiracy among the arrested individuals.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156789