പട്ന∙ സർക്കാരിനെ തോൽപിക്കാൻ പോളിങ് ബൂത്തുകളിൽ ജനം വരിനിന്നു എന്ന ചൊല്ല് ബിഹാറിൽ മറ്റൊരു തരത്തിലാണ് പ്രതിഫലിച്ചത്. നിതീഷ് കുമാർ സർക്കാർ തുടരാൻ ജനം ബൂത്തുകളിൽ വരിനിന്നു. പ്രത്യേകിച്ചും വനിതാ വോട്ടർമാർ. പ്രവചനത്തിലും വലിയ വിജയം എന്‍ഡിഎ മുന്നണിക്കുണ്ടായി. കഴിഞ്ഞ തവണത്തെ 125 സീറ്റുകൾ 202 ആയി (ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്ക്) ഉയർന്നു.
- Also Read ബിഹാറിന്റെ ‘സുശാസൻ ബാബു’; ജനക്ഷേമം, ജനപ്രിയം, ഇത് നിതീഷ് കുമാറിന്റെ ജയം
LISTEN ON
പോളിങ് ഇത്തവണ 66.91% എന്ന റെക്കോർഡിലെത്തിയിരുന്നു. ബിഹാറിൽ 3.93 കോടി പുരുഷ വോട്ടർമാരും 3.51 സ്ത്രീ വോട്ടർമാരുമുണ്ട്. വ്യത്യാസം 42.34 ലക്ഷം. ഇതിൽ 2.52 കോടി വനിതാ വോട്ടർമാർ വോട്ടു ചെയ്തു. 2.47 കോടി പുരുഷ വോട്ടർമാരും. വ്യത്യാസം 5 ലക്ഷം. സ്ത്രീവോട്ടർമാർ കൂടുതലായി പോളിങ് ബൂത്തിലേക്കെത്തി. സ്ത്രീ വോട്ടർമാരുടെ പിന്തുണ നേരത്തെയുള്ള നിതീഷ് കുമാർ സർക്കാർ ആ പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. വികസനം, വനിതാക്ഷേമ പദ്ധതികൾ, ക്രമസമാധാനം എന്നീ ഘടകങ്ങൾ നിതീഷിന് അനുകൂലമായി. ആർജെഡി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമെന്ന പ്രചാരണവും സർക്കാരിനു തുണയായി.
- Also Read ഇടതുപാർട്ടികൾക്കും രക്ഷയില്ല, പരമ്പരാഗത ഇടതുബെൽറ്റിൽ വൻ തോൽവി; ഇടിച്ചുകയറി നിതീഷ് – മോദി മാജിക്
വികസന–ക്ഷേമപദ്ധതികളിലുള്ള ജനങ്ങളുടെ വിശ്വാസം സർക്കാരിനു തുടർഭരണം സമ്മാനിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മിക്ക വലിയ പദ്ധതികളും പൂർത്തിയായത് ഈ സർക്കാരിന്റെ കാലത്താണ്. തുടർഭരണത്തിലൂടെ പദ്ധതികൾ തളർച്ചയില്ലാതെ പൂർത്തിയായി. വികസനം ‘ഒരു കാഴ്ചയായി’ ജനങ്ങളുടെ മുന്നിലുണ്ടായിരുന്നു. ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ വികസന പദ്ധതികൾക്ക് കേന്ദ്ര പണം ലഭിക്കില്ലെന്ന പ്രചാരണവും ജനത്തെ സ്വാധീനിച്ചു.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
കേരളത്തിലെ ഭരണതുടർച്ചയ്ക്കു ബിഹാറിലേതുമായി ചില സാമ്യങ്ങളുണ്ട്. കോവിഡ് പ്രതിരോധവും വികസന പദ്ധതികളും ക്ഷേമ പെൻഷനും പിണറായി സർക്കാരിനു ഭരണത്തുടർച്ച നൽകിയ പ്രധാനഘടകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് പണം ജനങ്ങളിലെത്തിച്ച് അധികാരം പിടിക്കാനാണ് കേരളത്തിലെ ശ്രമം. ബിഹാറിൽ 10,000 രൂപയാണ് സ്ത്രീകളുടെ അക്കൗണ്ടിലേക്കെത്തിയത്. പശുവിനെയും ആടിനെയും വാങ്ങാനും സ്വയംതൊഴിൽ കണ്ടെത്താനും പണം ഉപയോഗപ്പെട്ടു. സർക്കാർ പണം വിപണിയിൽ തന്നെ തിരിച്ചു വന്നു.
മദ്യനിരോധനം ബിഹാറിൽ ഫലപ്രദമല്ലെങ്കിലും സ്ത്രീകളെ സ്വാധീനിച്ച തീരുമാനമാണ്. കുടുംബങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു എന്നാണ് വിലയിരുത്തൽ. മദ്യം തിരികെയെത്തിക്കുമെന്ന ഇന്ത്യാ സഖ്യത്തിന്റെ അടക്കം പ്രചാരണം വിലപ്പോയില്ല. ചുരുക്കത്തിൽ, ഒപ്പമുണ്ടായിരുന്ന സ്ത്രീ വോട്ടർമാരെ ഒന്നുകൂടി സന്തോഷിപ്പിച്ച നിതീഷിന്റെയും എൻഡിഎ മുന്നണിയുടെയും നീക്കം വിജയിച്ചു. ജാതീയ സമവാക്യങ്ങളും നിതീഷ് അനുകൂലമാക്കി. നിതീഷിനെ പിണക്കാതെ ഒപ്പം കൂട്ടിയ ബിജെപി തന്ത്രവും ഫലിച്ചു. സീറ്റുകളിൽ മുന്നിലെത്തിയതോടെ ഇനി ഭാവിയിൽ മുഖ്യമന്ത്രി പദവും ബിജെപിക്ക് വിദൂരമല്ല.
- Also Read ആർജെഡിയുടെ കോട്ട ഇളകി; രാഘോപുരിൽ തേജസ്വി പിന്നിൽ, തിരിച്ചടി യാദവ ശക്തികേന്ദ്രത്തിൽ
മറുവശത്ത്, ഇന്ത്യാ സഖ്യം തകർന്നടിഞ്ഞു. സഖ്യത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല. താഴേത്തട്ടിൽ സംഘടനാ സംവിധാനം ദുർബലമായ കോൺഗ്രസുമായുള്ള സഹകരണം ആർജെഡിക്ക് ഗുണം ചെയ്തില്ല. രാഹുൽ വലിയ പ്രചാരണം നടത്തി. താഴെയുള്ള ഘടകത്തിൽ നേതൃത്വത്തിന് ആളുണ്ടായില്ല. വലിയ പോരാട്ടം നടത്തിയിട്ടും ഇത്തവണയും മുഖ്യമന്ത്രി പദവിയെന്ന സ്വപ്നം തേജസ്വിക്ക് പൂർത്തീകരിക്കാനായില്ല. English Summary:
Bihar Assembly Election: Nitish Kumar\“s government secured a historic victory in Bihar, largely propelled by strong support from women voters. Development, welfare schemes, and law and order were key factors, while the INDIA alliance faced a significant setback. |
|