പട്ന∙ നിതീഷ് – മോദി മാജിക്കിൽ മഹാസഖ്യത്തിനൊപ്പം ഇടതുപാർട്ടികൾക്കും അടിതെറ്റി. സിപിഐഎംഎല്ലും സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാർട്ടികൾക്ക് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ 29 സീറ്റുകളിൽ മത്സരിച്ച് 16 സീറ്റുകളുമായി മിന്നുന്ന ജയം നേടിയ ഇടതുപാർട്ടികൾക്ക് പക്ഷേ ഇത്തവണ കൂട്ടത്തോൽവിയാണ് നേരിടേണ്ടി വന്നത്. ഇത്തവണ 33 സീറ്റുകളിലേക്കാണ് ബിഹാറിൽ ഇടതുപാർട്ടികൾ മത്സരിച്ചത്. പക്ഷേ എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്.
- Also Read ആർജെഡിയുടെ കോട്ട ഇളകി; രാഘോപുരിൽ തേജസ്വി പിന്നിൽ, തിരിച്ചടി യാദവ ശക്തികേന്ദ്രത്തിൽ
ബിഹാറിലെ പ്രബല ഇടതുപാർട്ടിയായ സിപിഐഎംഎൽ കഴിഞ്ഞ തവണ 12 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇത്തവണ ലീഡ‍് നേടിയത് വെറും 7 സീറ്റുകളിൽ. കഴിഞ്ഞ തവണ രണ്ടു വീതം സീറ്റുകളിൽ വിജയിച്ച സിപിഎമ്മും സിപിഐയും ഓരോ സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ സിപിഐഎംഎൽ വിജയിച്ചത് സിക്ത, ബൽറാംപുർ, സിറാദെ, ധരൗലി, ഫുൽവാരി, പാലിഗഞ്ച്, അഗൗൻ, തരാരി, ഡുംറോൺ, കാരക്കാട്ട്, അർവാൾ, ഘോഷി മണ്ഡലങ്ങളിലായിരുന്നു. എന്നാൽ ഇക്കുറി സിപിഐഎംഎൽ 7 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ദരൗണ്ട, പാലിഗഞ്ച്, അറാ, ഡുംറോൺ, കാരക്കാട്ട്, അർവാൾ, ഘോഷി മണ്ഡലങ്ങളിലാണ് സിപിഐഎംഎൽ ലീഡ് ചെയ്യുന്നത്. പല ഇടതുകോട്ടകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
- Also Read ബിഹാറിൽ എൻഡിഎ തേരോട്ടം, വൻ ആഘോഷം; കാലുറപ്പിക്കാനാകാതെ ആർജെഡി, തകർന്നടിഞ്ഞ് കോൺഗ്രസ്
ഇടതുകോട്ടയായിരുന്ന അഗൗൻ, തരാരി, അർവാൾ എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥികളും സിക്ത, സിറാദെ, ഡുംറോൺ മണ്ഡലങ്ങളിൽ ജെഡിയുവും ബൽറാംപുർ, ധരൗലി മണ്ഡലങ്ങളിൽ എൽജെപിയും മികച്ച ലീഡ് നില നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ചതിൽ ഫുൽവാരി, പാലിഗഞ്ച്, കാരാക്കാട്ട്, ഷോഷി എന്നിവ മാത്രമാണ് സിപിഐഎംഎല്ലിനെ കൈവിടാതിരിക്കുന്നത്.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ദേശീയ പാർട്ടിയായ സിപിഎം കഴിഞ്ഞ തവണ വിജയിച്ച മാഞ്ചിയിൽ ജെഡിയുവാണ് ഇത്തവണ ലീഡ് ചെയ്യുന്നത്. സിപിഎം സ്ഥാനാർഥി ഇവിടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ വിജയിച്ച ബിഭൂതിപുരിൽ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ജെഡിയുവിനേക്കാൾ നേരിയ ലീഡ് മാത്രമാണ് സിപിഎമ്മിനുള്ളത്.
- Also Read സ്വർണത്തിൽ കനത്ത ചാഞ്ചാട്ടം; കേരളത്തിലും വിലയിടിഞ്ഞു, പവൻ 94,000ന് താഴെ
സിപിഐ കഴിഞ്ഞ തവണ വിജയിച്ച ടെഗ്രായിൽ ഇത്തവണ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ സിപിഐ സ്ഥാനാർഥി ബഹുദൂരം പിന്നിലാണ്. ബക്രിയിൽ മാത്രമാണ് സിപിഐ ലീഡ് ചെയ്യുന്നത്. അതും ആയിരം വോട്ടുകൾക്ക് താഴെ. എൽെജപി സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത്. English Summary:
Bihar Election Result, Left Parties Face Setbacks: The NDA\“s victory, coupled with losses for Left parties, marks a noteworthy change in Bihar\“s political dynamics, indicating a potential realignment of voter preferences and party influence within the state. |