ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ് ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നാണ് റിപ്പോർട്ട്.
- Also Read ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി അപകടം; 8 പേർക്ക് ദാരുണാന്ത്യം, 15 പേർക്ക് പരുക്ക് – വിഡിയോ
യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഒക്ടോബർ 2ന് സെങ്ഷൗവിലെ നയന്‍ത് പീപ്പിള്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. അടുത്തദിവസം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും നാലാം തിയതിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് യുവാവ് മരണത്തിന് കീഴടങ്ങി. മെറ്റബോളിക് സിന്‍ഡ്രോം, ഫാറ്റി ലിവര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയും യുവാവിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
- Also Read ‘പെർഫ്യൂം ഭാര്യക്ക് നൽകണം, അല്ല നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്’, സിറിയൻ പ്രസിഡന്റിനോട് ട്രംപിന്റെ ചോദ്യം; ഒന്നെന്ന് മറുപടി
English Summary:
Tragic End to Weight Loss Attempt: Weight loss surgery death occurred in China after a man underwent a procedure to impress his girlfriend\“s parents. |