search

ലൈംഗിക പീഡനത്തിന് ഇരകളായ പെൺകുട്ടികളെ ട്രംപിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ; എപ്സ്റ്റീൻ ഫയൽസിൽ വീണ്ടും വിവാദം

cy520520 Yesterday 11:11 views 594
  



വാഷിങ്ടൻ∙ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തലുകൾ. ജെഫ്രി എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളിലാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശമുണ്ട്. ഡെമോക്രാറ്റിക് അംഗങ്ങളാണ് ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ പുറത്തുവിട്ടത്.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട കേസുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിച്ച് നാല് മാസത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്‌‌വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന ഇമെയിലുകൾ ട്രംപിനെതിരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഡെമോക്രാറ്റ് അംഗങ്ങൾ ആരോപിച്ചു.

  • Also Read ഇന്ത്യ-യുഎസ് വ്യാപാര ഡീൽ ഉടൻ; ഇനി ചർച്ച വേണ്ട, ട്രംപിന്റെ ‘സ്നേഹം’ ആഘോഷിക്കാൻ ഇന്ത്യൻ വിപണി, ‘കീഴടങ്ങില്ലെന്ന്’ പീയുഷ് ഗോയൽ   


1993ല്‍ ഡോണൾഡ് ട്രംപും മാര്‍ല മാപ്പിള്‍സും തമ്മിലുള്ള വിവാഹത്തില്‍ ജെഫ്രി എപ്സ്റ്റീന്‍ പങ്കെടുത്ത എക്‌സ്‌ക്ലൂസീവ് ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പുറമേ 1999ല്‍ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഇവന്റില്‍ ട്രംപും എപ്സ്റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആരോപിച്ച് നേരത്തെ ശതകോടീശ്വരൻ ഇലോൺ മസ്‌കും രംഗത്തുവന്നിരുന്നു.
    

  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
  • ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
      

         
    •   
         
    •   
        
       
  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @strange0714/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  English Summary:
Trump Epstein Emails: New Revelations Link Donald Trump to Sex Abuse Scandal
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156906