തലയോലപ്പറമ്പ് ∙ മറവൻതുരുത്തിലെ പുരാതനമായ നാലുകെട്ട്. 150 വർഷത്തോളം പഴക്കമുള്ള തറവാടാണിത്. തടിയിൽ കൊത്തുപണികളോടു കൂടിയ അറയും നിരയും മച്ചും ഒക്കെയുള്ള ഈ വീട് ഒരു രാത്രികൊണ്ടാണ് കത്തിയമർന്നത്.വീടിനു സമീപത്തുനിന്നു പകുതി കത്തിയ നിലയിൽ ചൂട്ടുകറ്റ കണ്ടെത്തി. വീടിന്റെ ഉടമ മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. 1. വീട് കത്തിയമർന്ന നിലയിൽ. 2. വീടിനു സമീപത്തുനിന്നു സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പകുതി കത്തിയ ചൂട്ടുകറ്റ.
ഷോർട് സർക്കീറ്റ് ആകാൻ സാധ്യത ഇല്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആൾത്താമസം ഇല്ലാത്ത വീട്ടിൽ നിന്നു തിങ്കളാഴ്ച രാത്രി 11 മണിയോടെ പടക്കം പൊട്ടുന്നതു പോലുള്ള ശബ്ദം കേട്ടെന്ന് അയൽവാസികൾ പറയുന്നു.ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് വീട്. ഒരു വശം മൂവാറ്റുപുഴായാറാണ്. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും ശല്യമുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. English Summary:
House fire incident in Kerala under police investigation. An old traditional house in Maravanthuruthu was destroyed by fire, prompting an arson investigation. Police are looking into the cause of the fire, with suspicion of foul play. |
|