ന്യൂഡൽഹി ∙ മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങൾ, പൊള്ളിപ്പൊളിഞ്ഞ തൊലി, ചുറ്റിക്കെട്ടിയിട്ടും ചോര കിനിയുന്ന മുറിവുകൾ, ഡൽഹി എൽഎൻജെപി ആശുപത്രി കാഷ്വൽറ്റിയിലെ കാഴ്ചകൾ സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള ചിലർ കൈകാലുകൾ അറ്റുപോയ നിലയിലാണെന്നു ആശുപത്രി ജീവനക്കാർ പറഞ്ഞു. പതിനഞ്ചോളം ആളുകൾക്ക് എല്ലുകൾക്കു പൊട്ടലുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളാണ് പരുക്കേറ്റവരിൽ ഏറെയും. മരിച്ചവരിൽ രണ്ടുപേരെ മാത്രമേ തിരിച്ചറിയാനായുള്ളൂവെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
- Also Read അതീവ ജാഗ്രത പ്രതികരണത്തിലും; സ്ഫോടനം സംബന്ധിച്ച ചോദ്യങ്ങൾക്ക് രാത്രി വൈകിയും ഉത്തരമില്ല
പൊലീസ് വലയത്തിലായിരുന്ന എൽഎൻജെപി ആശുപത്രിയുടെ മുറ്റത്തു കൂടിനിന്നവർ ഉറ്റവരെ അന്വേഷിച്ച് എത്തിയവരായിരുന്നു. സംഭവ സമയത്ത് ചെങ്കോട്ടയുടെ മുന്നിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ അന്വേഷിച്ചാണ് അവർ എത്തിയത്. ഇത്തരത്തിൽ എത്തിയ ബന്ധുക്കളെ മാത്രമാണ് അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തെങ്കിലും നിൽക്കാൻ പൊലീസ് അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ഇവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടയാളങ്ങളും വസ്ത്രങ്ങളുടെ നിറവും രേഖപ്പെടുത്തി പൊലീസുകാരാണ് ആശുപത്രിയുടെ ഉള്ളിലെത്തി പരുക്കേറ്റവരെ തിരിച്ചറിഞ്ഞത്.
ഗുരുഗ്രാമിൽനിന്ന് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ചാന്ദ്നി ചൗക്കിലെത്തിയ പിതാവ് ഓംകാർ ശർമയെ തേടി മകനും ബന്ധുക്കളും ആശുപത്രി വളപ്പിൽ കാത്തുനിൽക്കുകയാണ്. പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് നികിത് ശർമ പറഞ്ഞു. പരുക്കേറ്റവരുടെ കൂട്ടത്തിൽ അച്ഛനുണ്ടോയെന്ന് മനസ്സിലായിട്ടില്ലെന്നും നികിത് പറയുന്നു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ഷാഹ്ദ്രയിലെ റോഹ്താസ് നഗറിലെ താമസക്കാരനായ സുധീർ ശർമ, മകൻ അങ്കുഷിനെ തേടിയാണ് ആശുപത്രിയിലെത്തിയത്. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലാണ് അങ്കുഷ്. സ്ഫോടനത്തിൽ പരുക്കറ്റ ദാവൂദ് അൻസാരി ബോധം വന്നപ്പോൾ സഹോദരീ ഭർത്താവ് സീഷൻ അൻസാരിയെ ഫോണിൽ വിളിച്ചിരുന്നു. സീഷൻ ആശുപത്രിയിലെത്തിയെങ്കിലും ഇതുവരെ ദാവൂദിനെ കാണാൻ സാധിച്ചിട്ടില്ല.
- Also Read ഹരിയാനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടി, മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ച കാർ ഹരിയാന റജിസ്ട്രേഷൻ
English Summary:
Scene at LNJP Hospital After Delhi Explosion: Delhi explosion news covers the aftermath of the blast near Red Fort, with victims admitted to LNJP Hospital. The incident has triggered investigations and a search for missing individuals by concerned families. |
|