search

കയ്യിലിരിക്കുന്നവയുടെ ബലത്തിൽ പ്രതീക്ഷ; ആധിപത്യം ഉറപ്പിക്കാൻ എൽഡിഎഫ്

LHC0088 8 hour(s) ago views 172
  



തിരുവനന്തപുരം ∙ മുന്നേയിറങ്ങിയതിന്റെ ആനുകൂല്യത്തിലല്ല, കയ്യിലിരിക്കുന്നവയുടെ ബലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്. കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ ഭരണമുണ്ട്. സീറ്റ് വിഭജനവും വലിയ തർക്കങ്ങളിലേക്കു നീങ്ങിയില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനദിവസംതന്നെ മിക്ക ജില്ലകളിലും സ്ഥാനാർഥിപ്രഖ്യാപനത്തിലേക്കും കടന്നു. 17നു ചേരുന്ന എൽഡിഎഫ് യോഗം പ്രചാരണപരിപാടികൾക്ക് അന്തിമരൂപം നൽകും. തിരഞ്ഞെടുപ്പു തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ഒൻപതര വർഷമായി ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നതാണു പ്രതീക്ഷ. തദ്ദേശതിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടു നടത്തിയ ജനകീയ പ്രഖ്യാപനങ്ങൾ താഴെത്തട്ടിൽ സ്വാധീനിക്കുമെന്നു കണക്കുകൂട്ടുന്നു. പ്രഖ്യാപിച്ച സാമ്പത്തികാനുകൂല്യങ്ങൾ തിരഞ്ഞെടുപ്പിനു മുൻപുതന്നെ വോട്ടർമാരുടെ കയ്യിലെത്തുന്നതോടെ, വിശ്വാസമാർജിക്കാനാകുമെന്നാണു കരുതുന്നത്.

  • Also Read ‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയറായി ചരിത്രമെഴുതുമ്പോൾ’: വികാരനിർഭരമായ കുറിപ്പുമായി ആര്യ   


ആറിൽ 5 കോർപറേഷനും 14 ൽ 11 ജില്ലാ പഞ്ചായത്തും എൽഡിഎഫിന്റെ കയ്യിലാണ്. നേരിയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന കൊച്ചി, തൃശൂർ കോർപറേഷനുകൾ നിലനിർത്തുകയാണു പ്രധാന വെല്ലുവിളി. എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകളിൽ ഭരണമില്ലെന്നു മാത്രമല്ല, ഭരണമുള്ള ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണത്തിൽ ഏറ്റവും പിന്നിലായതും ഈ 3 ജില്ലകളിലാണ്. 13 ജില്ലകളിലും ബ്ലോക്ക് പഞ്ചായത്തുകളിൽ മേധാവിത്വമുള്ള എൽഡിഎഫ് ഇക്കാര്യത്തിൽ പിന്നിലായതു മലപ്പുറത്തു (15 ൽ 3) മാത്രമാണ്.  പിന്നിലായിടത്തു സ്ഥാനാർഥിനിർണയത്തിൽ മാത്രമല്ല, പ്രചാരണത്തിലും ജാഗ്രത പുലർത്തുന്നുണ്ടെന്നു മുന്നണി നേതൃത്വം പറയുന്നു.

  • Also Read ആര്യ ഇല്ല, മേയറാകാൻ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരം കോര്‍പറേഷനില്‍ എൽഡിഎഫ് സ്ഥാനാർഥികളായി   


നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലെ മണ്ഡലങ്ങളോ ജില്ലകളോ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പു കൺവൻഷനുകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രീതിയല്ല. ഇത്തവണയും തദ്ദേശസ്ഥാപനതലത്തിൽ തിരഞ്ഞെടുപ്പു സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണു നിർദേശം. മുഖ്യമന്ത്രിയും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും ദൈനംദിനമെന്നവണ്ണം പ്രചാരണത്തിൽ ഇടപെടും. മന്ത്രിമാരോടു സ്വന്തം ജില്ലകളിൽ ശ്രദ്ധിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് അധികം സമയമില്ലെന്നതിനാൽ മന്ത്രിമാർ സ്വന്തം മണ്ഡലങ്ങളിൽ കുറച്ചുനാളായി സജീവമാണ്. മണ്ഡലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിൽ മുന്നേറ്റമുണ്ടാക്കേണ്ടത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ധനമാകുമെന്ന തിരിച്ചറിവ് എംഎൽഎമാർക്കുമുണ്ട്.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭരണത്തിലിരിക്കുന്ന മുന്നണിയെന്ന നിലയിൽ കാര്യമായ തയാറെടുപ്പിന് സിപിഎമ്മിനു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ വികസന സദസ്സ്, ജില്ലകളിലെ വിഷൻ 2031 ക്യാംപെയ്ൻ എന്നിവയെല്ലാം സർക്കാർ വിലാസത്തിലുള്ള തിരഞ്ഞെടുപ്പു വ്യായാമങ്ങളായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് സെമി ഫൈനൽ തന്നെയെന്ന് എൽഡിഎഫും ഉറപ്പിക്കുന്നു. English Summary:
LDF\“s Election Strategy for Local Body Election in Kerala : LDF is focusing on their current strong position in local bodies for the upcoming elections. They are highlighting the government\“s achievements and popular schemes to gain voter confidence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158639