തിരുവനന്തപുരം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനിലയനുസരിച്ച് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത് 7200 തദ്ദേശ വാർഡുകളിലാണ്. ഒരു സീറ്റും ആകെ 20% വോട്ടും നേടിയ എൻഡിഎ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും 8 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. ഇത്തവണ വോട്ടുനില 25% ആയി ഉയർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഭരണം പിടിക്കുക അഭിമാനപ്രശ്നമായി കരുതുന്നു. തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനച്ചുമതല നിർവഹിക്കുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരിട്ടാണ്. തൃശൂരിന്റെ മേൽനോട്ടം സുരേഷ് ഗോപിക്കും എം.ടി.രമേശിനുമാണ്.
Also Read കേരളത്തിന്‍റെ പള്‍സറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; സുരേഷ് ഗോപി
2 നഗരസഭകളാണ് ബിജെപി ഭരണത്തിലുള്ളത്. 15 നഗരസഭകളാണ് ഇത്തവണ ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ 100 ദിവസം മുൻപു തന്നെ തുടങ്ങിയ ബിജെപി, ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് നേതാക്കൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ട് നേതാക്കൾക്കു മണ്ഡലങ്ങൾ വീതംവച്ചുനൽകി.
Also Read ഭരിക്കാൻ അവസരം ചോദിച്ച് ബിജെപി, ഇന്ദിരാഭവന്റെ ‘മുറ്റത്ത്’ ശ്രീലേഖ; ശാസ്തമംഗലം സുരേഷ് ഗോപിയുടെയും ശബരീനാഥന്റെയും വാർഡ്
വോട്ടുവിഹിതമുണ്ടെങ്കിലും അതു സീറ്റുകളിലെ ജയമായി മാറുന്നില്ലെന്ന ദേശീയ നേതൃത്വത്തിന്റെ തിരിച്ചറിവിൽ ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് എത്താൻ വിവിധ പദ്ധതികൾ നടപ്പാക്കിയ കാലയളവുമാണിത്. രാജീവ് ചന്ദ്രശേഖറിലൂടെ നടത്തിയ നേതൃമാറ്റ പരീക്ഷണത്തിന്റെ ഫലവും ഇൗ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിക്കുന്നു. വോട്ടു കുറയുന്നത് ബിജെപിക്കു താങ്ങാനാകില്ല.
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
മുഴുവൻ വാർഡുകളിലും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പുമാണിത്. ന്യൂനപക്ഷ മേഖലയിൽ ആ സമുദായങ്ങളിൽ നിന്നു സ്ഥാനാർഥിയെ കണ്ടെത്താനാണ് നിർദേശിച്ചിരുന്നത്. ആറരലക്ഷം പുതിയ വോട്ടർമാരെ ചേർത്തെന്നു ബിജെപി നേതൃത്വം അവകാശപ്പെടുന്നു. English Summary:
BJP Aims to Increase Vote Share in Kerala Local Body Elections: BJP is focusing on winning Thiruvananthapuram and Thrissur corporations and increasing their presence in minority communities.