പട്ന∙ ബിഹാറിലെ സമസ്തിപുരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വിവിപാറ്റ് മോക്ക് സ്ലിപ്പുകൾ കണ്ടെത്തി. സമസ്തിപുരിലെ സറൈരഞ്ജൻ മണ്ഡലത്തിലാണ് റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Also Read ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു; പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി
വിവിപാറ്റ് സ്ലിപ്പുകൾ പിടിച്ചെടുത്തുവെന്നും സംഭവത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുഷ്വാഹ പറഞ്ഞു. സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദർശിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. സമസ്തിപുരിലെ കെഎസ്ആർ കോളജിന് സമീപമാണ് റോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടത്.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആർജെഡി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ആരുടെ നിർദേശപ്രകാരമാണ് വിവിപാറ്റ് സ്ലിപ്പുകൾ വലിച്ചെറിഞ്ഞതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് ഉത്തരം നൽകുമോയെന്നും ആർജെഡി നേതൃത്വം ചോദിച്ചു. ‘ജനാധിപത്യത്തിലെ കൊള്ളക്കാരുടെ’ നിർദേശപ്രകാരമാണോ ഇതെല്ലാം സംഭവിക്കുന്നതെന്നും ആർജെഡി എക്സ് പോസ്റ്റിൽ ചോദിക്കുന്നു. അതിനിടെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി എംപി മനോജ് കെ ഝാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തെഴുതി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RJDforIndia എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Bihar VVPAT slips found discarded in Samastipur sparks controversy: The Election Commission has launched an investigation and suspended an official, while RJD alleges foul play and demands increased security for EVMs.