കൊച്ചി ∙ എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.
- Also Read ബെംഗളൂരു–എറണാകുളം വന്ദേഭാരത് നിരക്കുകളായി; ചെയർകാറിൽ 1095 രൂപ
വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്:
∙ എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റിൽ എക്സിക്യുട്ടീവ് ചെയർകാർ നിരക്ക്:
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
സേലം– 566 രൂപ (1182), ഈറോഡ്–665 (1383), തിരുപ്പൂർ–736 (1534), കോയമ്പത്തൂർ –806 (1681), പാലക്കാട്–876 (1827), തൃശൂർ–1009 (2110).
∙ ബെംഗളൂരു ഭാഗത്തേക്ക്
തൃശൂർ– 293 (616), പാലക്കാട് –384 (809), കോയമ്പത്തൂർ–472 (991), തിരുപ്പൂർ –550 (1152), ഈറോഡ് –617 (1296), സേലം–706 (1470), കെആർ പുരം –1079 (2257).
- Also Read നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
∙ മറ്റു ട്രെയിനുകളിലെ ബെംഗളൂരു–എറണാകുളം എസി ടിക്കറ്റ് നിരക്ക്
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: എസി ചെയർകാർ–790 രൂപ.
ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് : തേഡ് ഇക്കോണമി എസി–915 രൂപ, തേഡ് എസി–995 രൂപ, സെക്കൻഡ് എസി–1410 രൂപ, ഫസ്റ്റ് എസി–2350 രൂപ.
യശ്വന്തപുര–തിരുവനന്തപുരം എസി എക്സ്പ്രസ്: തേഡ് എസി–1030 രൂപ, സെക്കൻഡ് എസി–1440 രൂപ, ഫസ്റ്റ് എസി–2405 രൂപ. English Summary:
Vande Bharat Express: Service between Ernakulam and KSR Bengaluru has been virtually flagged off by Prime Minister Narendra Modi. This new express train offers comprehensive fare details for Executive Chair Car and AC coaches, including stops at Thrissur, Palakkad, Coimbatore, and Salem. |