search

ബംഗ്ലദേശ് സ്വേച്ഛാധിപത്യ നിഴലിൽ: ഷെയ്ഖ് ഹസീന

cy520520 8 hour(s) ago views 299
  



ന്യൂഡൽഹി ∙ ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള ഇടക്കാല സർക്കാർ രാജ്യത്തെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കടുത്ത ഭീഷണിയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസിനെ ജനങ്ങൾ തിരഞ്ഞെടുത്തതല്ല. അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധനാണെങ്കിലും അദ്ദേഹം രാഷ്ട്രീയക്കാരനോ ഭരണകർത്താവോ അല്ല– ‘ദ് വീക്ക് ’ വാരികയിൽ എഴുതിയ ലേഖനത്തിൽ ഷെയ്ഖ് ഹസീന പറഞ്ഞു.

  • Also Read വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; അപലപിച്ച് യുഎസ്, ജർമനി; നിയമപരമായ അവകാശമെന്ന് റഷ്യ   


സ്വേച്ഛാധികാര രാഷ്ട്രീയത്തിന്റെ കടുത്ത ഭീഷണിയിലാണു ബംഗ്ലദേശ്. ഇടക്കാല സർക്കാരിനുമേൽ യൂനുസിന് ഒരു നിയന്ത്രണവും ഇല്ല. ജനം തിരഞ്ഞെടുക്കാത്ത, ഭരണഘടനാ സാധുതയില്ലാത്ത ഒരു സംഘമാണ് ഇടക്കാല സർക്കാർ. ഹിസ്ബുത് തഹ്‌രീർ പോലെയുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവർ ഭരണം കയ്യേറിയിരിക്കുന്നു.  2016 ൽ ധാക്കയിലെ കഫേയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരും സർക്കാരിനെ നിയന്ത്രിക്കുകയാണ്– ഷെയ്ഖ് ഹസീന ആരോപിച്ചു. അധികാരത്തിൽനിന്നു പുറത്തായശേഷം പ്രവാസത്തിലിരുന്ന് ഷെയ്ഖ് ഹസീന എഴുതിയ ആദ്യ ലേഖനമാണിത്. ജനകീയപ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റ് 5നാണ് ഹസീന ബംഗ്ലദേശ് വിട്ടത്.

ജനാധിപത്യ രാഷ്ട്രീയത്തിന്റെ മടങ്ങിവരവാണ് ബംഗ്ല ജനത ആഗ്രഹിക്കുന്നത്. എന്നാൽ, തന്റെ പാർട്ടിയായ അവാമി ലീഗിനെ ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പിനാണ് അവർ പദ്ധതിയിടുന്നത്. ഭരണഘടനാവിരുദ്ധമായ നടപടികൾ തടയാതെ, രാജ്യത്തെ കോടതികൾ ഇടക്കാല സർക്കാരിന്റെ ഉപകരണം മാത്രമായി അധഃപതിച്ചിരിക്കുന്നു. മുൻപും സ്വേച്ഛാധിപത്യം മൂലം പ്രവാസിയാകേണ്ടിവന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഭരണഘടനാവ്യവസ്ഥകൾ ഉണ്ടാക്കിയതു തന്റെ ഭരണത്തിലാണ്. 1990 കളുടെ തുടക്കത്തിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം.  മതസഹിഷ്ണുതയും മതനിരപേക്ഷതയും വേരൂന്നിയ ബംഗ്ലദേശിൽ ഇപ്പോൾ മതന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ അക്രമങ്ങളാണു നടക്കുന്നത്.കഷ്ടപ്പെട്ടു നേടിയ ബഹുസ്വരതയാണു ഭീഷണി നേരിടുന്നത്– ഹസീന പറഞ്ഞു.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sheikh Hasina\“s Critique of Bangladesh\“s Interim Government: Bangladesh politics is facing a severe threat under the current circumstances. The article discusses the undemocratic practices and human rights violations in Bangladesh, as highlighted by Sheikh Hasina, and it also discusses the impact of current government policies.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156334