LHC0088 • 3 hour(s) ago • views 446
റാന്നി∙ റാന്നിയിൽ ലോഡ്ജ് മുറിയിലെ അടുക്കളയിൽ അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ്. സൽമാ നസീറും മകൻ രാജാ നസീറും വാടകയ്ക്ക് താമസിക്കുന്ന റാന്നി അങ്ങാടി - പേട്ട ജംക്‌ഷനു സമീപമുള്ള ശാസ്താംകോവിൽ ലോഡ്ജിലെ മുറിയലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.
- Also Read ‘തീക്കട്ടയിൽ ഉറുമ്പരിച്ചു’; മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി
മൂർഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകൾക്കുള്ളിൽ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. മാത്തുക്കുട്ടിയുടെ ഇടപെടൽ കാരണം വലിയൊരു അപകടം ഒഴിവായി. പമ്പാനദിയിൽ വലിയ തോടിന്റെ തീരമായതിനാൽ പെരുമ്പാമ്പുകളും മൂർഖൻ പാമ്പുകളും പ്രദേശവാസികൾക്ക് ഭീതി ഉണ്ടാക്കുന്നു. View this post on Instagram
A post shared by Manorama Online (@manoramaonline) English Summary:
Snake Found in Lodge Kitchen in Ranni: A large cobra was found in a lodge kitchen, creating fear among residents until a snake catcher safely removed it. |
|