search

ആശങ്കയുയർത്തുന്ന ‘മോഡൽ’ ജനാധിപത്യം

cy520520 Yesterday 11:06 views 344
  



ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിതെന്നും ഇവിടത്തെ തിരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാണെന്നും പറഞ്ഞുകെ‌ാണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമല്ല. എന്നാൽ, ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന്, ഹരിയാനയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെച്ചെ‍ാല്ലി അതീവ ആഘാതശേഷിയുള്ളെ‍ാരു ആരോപണ ബോംബ് പെ‍ാട്ടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.   

ഹരിയാനയിൽ ഫലം ബിജെപിക്ക് അനുകൂലമാക്കാൻ സംസ്ഥാനവ്യാപകമായി ‘വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിനു ബലം നൽകുന്ന ശക്തമായ തെളിവുകളും കണക്കുകളുമാണ് രാഹുൽ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ വോട്ടുകൾ വ്യാജമെന്നു കണ്ടെത്തിയതായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് പറയുമ്പോൾ അതിനു ഗൗരവമേറെയാണ്. ഇതുപ്രകാരം, ആ സംസ്ഥാനത്തെ എട്ടിലൊന്നു വോട്ടും വ്യാജമാണെന്നു വരുന്നു!

  • Also Read ബ്രസീലിയൻ‌ മോഡലിന്റെ ചിത്രമുള്ള യുവതി മരിച്ചിട്ട് രണ്ട് വർഷം; മരണ സർട്ടിഫിക്കറ്റുമായി വീട്ടുകാർ   


കർണാടകയിലും മറ്റും വോട്ടുചേർക്കലിലും നീക്കംചെയ്യലിലും കണ്ടെത്തിയ ക്രമക്കേടുകൾ മുൻപു ചൂണ്ടിക്കാട്ടിയതോടെ ഹരിയാനയിൽ സമാന വിവരങ്ങൾ കമ്മിഷൻ ലഭ്യമല്ലാതാക്കിയിരിക്കുകയാണെന്നും ആ കണക്കുകൾകൂടി കിട്ടിയിരുന്നെങ്കിൽ തട്ടിപ്പിന്റെ ആഴം ഇതിലുമേറെയാകുമായിരുന്നെന്നും രാഹുൽ പറയുന്നുണ്ട്. ബ്രസീലിയൻ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾ ചേർക്കപ്പെട്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച്, ആർക്കും എത്രതവണ വേണമെങ്കിലും വോട്ടു ചെയ്യാവുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പു കമ്മിഷന്റെതന്നെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ ആരോപണങ്ങൾ. തെളിവുകൾ നിസ്സാരമല്ലെന്നിരിക്കെ, അവ അന്വേഷിക്കാൻ ധാർമികമായി ബാധ്യതയുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ, എന്തുകൊണ്ടു നേരത്തേ പരാതി ഉന്നയിച്ചില്ലെന്ന ദുർബല വാദമാണ് ഉന്നയിക്കുന്നത്. വിഷയത്തിൽ കക്ഷിചേർന്ന ബിജെപിയും പതിവുപോലെ, രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ശക്തികളുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെയും ഭരണകക്ഷിയുടെയും പ്രതികരണങ്ങൾ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു വിശ്വസനീയമായ മറുപടിയാവുന്നില്ല.   

  • Also Read ട്രോളിയിലുണ്ട്; ‘എച്ച് ഫയൽസ്’; പത്രസമ്മേളനത്തിന് മുൻപേ ‘എച്ച് ഫയൽസ്’ ട്രോളി വൈറൽ   


നീതിയുക്തവും സുതാര്യവുമായി തിരഞ്ഞെടുപ്പുകൾ നടത്തുകയും അതു രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതു തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കർത്തവ്യമാണ്. തെളിവുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളോടു കമ്മിഷൻ പുലർത്തുന്ന നിലപാട് തീർച്ചയായും സംശയാസ്പദവും ജനാധിപത്യവിരുദ്ധവുമാണ്.  

വോട്ടുകെ‍ാള്ള ആരോപണവുമായി ബന്ധപ്പെട്ടു രാഹുൽ നടത്തിയ മൂന്നാമത്തെ വാർത്താസമ്മേളനമായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയപ്രതീക്ഷ പുലർത്തിയ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ കണക്കുകൾ ഉദാഹരണമാക്കിയുള്ള ആരോപണത്തിൽ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം 1,00,250 വോട്ടുകളിൽ പലവിധത്തിലുള്ള തിരിമറികൾ കണ്ടെത്തിയെന്നാണ് ഓഗസ്റ്റിൽ രാഹുൽ ആരോപിച്ചത്. വോട്ടർമാർ അറിയാതെ അവരുടെ പേര് പട്ടികയിൽനിന്ന് ഓൺലൈൻ സംവിധാനത്തിലൂടെ വെട്ടിമാറ്റിയ തെളിവുകൾ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ ‘ഇരകളെ’ ഹാജരാക്കി രാഹുൽ സെപ്റ്റംബറിൽ അവതരിപ്പിച്ചു.

വോട്ടുകൊള്ളയുടെ അടുത്ത ഭാഗം ബിഹാറിലായിരിക്കുമെന്നും അവിടുത്തെ തിരഞ്ഞെടുപ്പിനുശേഷം ഇതു പുറത്തുകൊണ്ടുവരുമെന്നും ഇന്നലെ പറഞ്ഞ രാഹുൽ, വോട്ടുകെ‍ാള്ളയ്ക്കു രാജ്യത്തു കേന്ദ്രീകൃത സ്വഭാവമുണ്ടെന്നാണ് ആരോപിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 30 സീറ്റും നേടിയ ഇന്ത്യാമുന്നണി 5 മാസത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 288 സീറ്റിൽ 46 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. ആ സംസ്ഥാനത്ത് 96 ലക്ഷം വോട്ടുകൾ വ്യാജമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.   

തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർപട്ടികയെ അടിസ്ഥാന തെളിവായെടുത്താണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചുപോരുന്നതെന്നിരിക്കെ, അതേ ഗൗരവത്തോടെ കമ്മിഷൻ മറുപടി പറയേണ്ടതുണ്ട്. മറ്റാരുടെയും ആജ്ഞാനുവർത്തികളായല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും തെളിയിക്കാനുള്ള ബാധ്യത തിര‍ഞ്ഞെടുപ്പു കമ്മിഷനുണ്ട്. എന്നാൽ, അത്തരത്തിൽ നിഷ്പക്ഷ അന്വേഷണത്തിനുള്ള സന്നദ്ധത കമ്മിഷൻ കാട്ടുന്നില്ല എന്നതാണു നിർഭാഗ്യകരം. പെ‍ാള്ളയായ മറുപടികൾക്കുപകരം, ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിൽ കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഊട്ടിയുറപ്പിക്കാൻ അതു സഹായിച്ചേനെ. അതല്ല സംഭവിക്കുന്നത് എന്നതു നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തം; ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെയും. English Summary:
Election Integrity Crisis: Rahul Gandhi Alleges Millions of Bogus Votes in Haryana
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462