search

മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി 25 ലക്ഷം തട്ടി; ‘മരിച്ച’ ഭർത്താവിനെ ജീവനോടെ കണ്ടെത്തി ഇൻഷുറൻസ് കമ്പനി, ദമ്പതികൾ അറസ്റ്റിൽ

cy520520 3 hour(s) ago views 551
  



ലക്നൗ ∙ ഉത്തർപ്രദേശിൽ വ്യാജ മരണ സർട്ടിഫിക്കറ്റ് നൽകി ഭർത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഭർത്താവായ രവി ശങ്കറും ഭാര്യ കേശ് കുമാരിയും ആണ് വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയത്.  

  • Also Read യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒറ്റ അക്ഷരത്തെറ്റിൽ പാളിയത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്   


രവി ശങ്കർ 2012 ഡിസംബറിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. 2023 ഏപ്രിൽ 21നാണ് തന്‍റെ ഭർത്താവ് മരിച്ചതായി അവകാശപ്പെട്ട് കേശ് കുമാരി ഇൻഷുറൻസ് തുകയ്ക്ക് അവകാശം ഉന്നയിച്ചത്. കേശ് കുമാരി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ, ക്ലെയിം അംഗീകരിക്കുകയും ഏപ്രിൽ 21ന് ഇൻഷുറൻസ് തുക അവരുടെ അക്കൗണ്ടിലേക്കു നൽകുകയും ചെയ്തു.

  • Also Read കോവിഡിൽ നടന്നുവന്ന തൊഴിലാളികൾ മനസ്സുമാറ്റി; ‘പികെ’യെ തുണയ്ക്കുമോ ബിഹാറിലെ 58% ജെൻ സി; രണ്ടുവർഷം നീണ്ട പദയാത്ര ‘ബി ടീം’ പദ്ധതിയോ?   


പിന്നീട്, ഇൻഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ രവി ശങ്കർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അറസ്റ്റ് ഒഴിവാക്കാൻ രവി ശങ്കറും കേശ് കുമാരിയും താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു. തിങ്കളാഴ്ച പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @dcpcentrallkoi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Couple Arrested for Insurance Fraud in Uttar Pradesh: Insurance fraud case involving a fake death certificate led to the arrest of a couple in Uttar Pradesh. Ravi Shankar and Kesh Kumari defrauded an insurance company of 2.5 million rupees by falsely claiming Ravi Shankar\“s death.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184