search

ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണി, വിദ്യാർഥിനിയുടെ നഗ്ന ചിത്രം പകർത്തി ബലാത്സംഗം; അധ്യാപകൻ കസ്റ്റഡിയിൽ

cy520520 3 hour(s) ago views 930
  



കുന്ദമംഗലം (കോഴിക്കോട്) ∙ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി. ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഇയാൾ‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്റേണൽ മാർക്കിന്റെ പേരിലായിരുന്നു ഭീഷണി.  

  • Also Read 6 മാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സംഭവം അങ്കമാലിയിൽ   


കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കളൻതോട് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. English Summary:
NIT Teaching Assistant Arrested in Rape Case in Kozhikode: Teaching assistant at NIT Chathamangalam has been arrested for allegedly raping and blackmailing a student. The accused, Vishnu, threatened the student with internal marks and leaked nude photos.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184