പെൻസിൽവേനിയ ∙ 43 വർഷം മുൻപ് യുഎസിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി ജോർജ് ബാങ്ക്സ് (83) ജയിലിൽ മരിച്ചു. വിൽക്സ്–ബാരിയിൽ സ്വന്തം മക്കൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ മുൻ സൈനികനായ ജോർജ് ബാങ്ക്സ് 1982 മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ്.
- \“ചരിത്രപരമായ വിജയം\“: ന്യൂയോർക്കിന്റെ മേയറായി സൊഹ്റാൻ മംദാനി; ട്രംപിന് കടുത്ത തിരിച്ചടി US News
- ‘എന്റെ അടുത്ത് നിന്ന് മാറൂ’; നിലവിളിച്ച് 12 വയസ്സുകാരി, വിചിത്രവാദവുമായി ഇന്ത്യക്കാരൻ: കടുത്ത നടപടിയുമായി യുകെ Europe News
1982 സെപ്റ്റംബർ 25ന് പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് രാത്രി വൈകി വീട്ടിലെത്തിയ ഇയാൾ ഒരുവയസ്സ് മുതൽ 6 വയസ്സ് വരെ പ്രായമുള്ള 4 മക്കൾ ഉൾപ്പെടെ 5 കുട്ടികളെയും 4 സ്ത്രീകളെയും വെടിവച്ചു കൊന്നു. തുടർന്ന് സൈനിക യൂണിഫോം ധരിച്ച് തോക്കുമായി പുറത്തിറങ്ങി. സമീപത്തെ വീട്ടിൽനിന്നിറങ്ങിയ 4 കൗമാരക്കാർക്കുനേരെ നിറയൊഴിച്ചു. ഇതിൽ ഒരാൾ മരിച്ചു. പിന്നീട് കാർ മോഷ്ടിച്ച് പാർക്കിലേക്കു പോയി. അവിടെ വച്ച് ഭാര്യ, മറ്റൊരു മകൻ എന്നിവർ ഉൾപ്പെടെ 4 പേരെ വെടിവച്ചുകൊന്നു. English Summary:
George Banks, the perpetrator of the infamous Pennsylvania killings, has died in prison. He was serving time for the 1982 massacre where he murdered 13 people, including his own children, in Wilkes-Barre, shocking the nation. |