ജറുസലം ∙ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്കെന്നാണ് വിവരം.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
40 രാജ്യങ്ങളില്‍ നിന്നും രാജ്യാന്തര സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കേന്ദ്രം യുഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കല്‍, സുരക്ഷാ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്ഥിരതയ്ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. സഹായ ട്രക്കുകളും വാണിജ്യ സാധനങ്ങളും ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ സംഭവം ഇത്തരം ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നു എന്നുമാണ് സെന്റ്കോം എക്സിൽ കുറിച്ചത്.
US Drone Observes Aid Truck Looted by Hamas in Gaza
TAMPA, Fla. – On Oct. 31, the U.S.-led Civil-Military Coordination Center (CMCC) observed suspected Hamas operatives looting an aid truck traveling as part of a humanitarian convoy delivering needed assistance from… pic.twitter.com/BFa2BPwk2a— U.S. Central Command (@CENTCOM) November 1, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CENTCOM എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Hamas Steals Aid Trucks: US releases drone footage showing Hamas seizing trucks carrying crucial food supplies to Gaza, undermining international humanitarian efforts. CENTCOM condemned the incident. |