search

തീരാതെ ഫയൽ ഇഴച്ചിൽ; ‘നിറം’ നൽകി പരിഹരിക്കും

deltin33 2026-2-12 10:59:43 views 485
  



തിരുവനന്തപുരം ∙ ഫയലുകൾക്ക് നിറം നൽകി ഫയൽനീക്കം വേഗത്തിലാക്കാനുള്ള നടപടിയുമായി സർക്കാർ. അടിയന്തരമായി തീർപ്പാക്കേണ്ട ഫയലുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ മാറ്റത്തിനായി ഇ ഓഫിസ് സോഫ്റ്റ്‌വെയറിലും മാറ്റങ്ങൾ കൊണ്ടുവരും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നടത്തിയ ഫയൽ അദാലത്തിനു ശേഷവും ഫയൽ നീക്കം പഴയപടി ഇഴയുന്നത് പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്.

  • Also Read കാലവർഷ നിരീക്ഷണം: ഐഎംഡി ഒരു റഡാർ കൂടി സ്ഥാപിക്കുന്നു   


മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ഇടപെട്ട വിഷയങ്ങളിൽ പോലും ഫയൽ ചിലപ്പോൾ വൈകുന്നുണ്ട്. എല്ലാ ഫയലുകളും നീങ്ങുന്നതാകട്ടെ ഒരേ വേഗത്തിലുമാണ്. ഉദ്യോഗസ്ഥന്റെ മുന്നിലെത്തുന്ന ഫയലിന്റെ പ്രാധാന്യം പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തതാണ് കാരണം. ഫയൽ പട്ടിക കംപ്യൂട്ടറിൽ നോക്കുമ്പോൾ അടിയന്തര പ്രാധാന്യമുള്ളവയ്ക്കു പ്രത്യേക നിറം നൽകിയാൽ അവ തുറന്നു വേഗം കുറിപ്പെഴുതാനാകുമെന്നാണു വിലയിരുത്തൽ.  

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


ഏതു തരം ഫയലുകൾക്ക് അടിയന്തര പ്രാധാന്യമുള്ള നിറം നൽകണമെന്നു നിശ്ചയിക്കാൻ മാനദണ്ഡം കൊണ്ടുവരും. സംസ്ഥാനത്താകെ 10 ലക്ഷത്തോളം ഫയലുകളും സെക്രട്ടേറിയറ്റിൽ മാത്രം മൂന്നേകാൽ ലക്ഷം ഫയലുകളും കെട്ടിക്കിടന്നതിനെത്തുടർന്നാണ് സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിച്ചത്. 59% ഫയലുകളാണ് തീർപ്പാക്കിയത്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chief Secretary\“s Initiative: Color-Coding to Speed Up Government File Processing
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131