തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത് സഹയാത്രികനെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പാലോട് സ്വദേശിനി സോന ആണ് ആക്രമണത്തിന് ഇരയായത്. ട്രെയിനിൽ നിന്നും ഇറങ്ങാറായ സമയത്താണ് സംഭവമെന്ന് സോനയ്ക്കൊപ്പം യാത്ര ചെയ്ത സുഹൃത്ത് പറഞ്ഞു. സുഹൃത്ത് ശുചിമുറിയിൽ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന സോനയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സോനയും സുഹൃത്തും.
Also Read വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം, പ്രതി പിടിയിൽ
പനച്ചമൂട് സ്വദേശിയായ സുരേഷിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ വ്യത്യസ്തമായ മൊഴികളാണ് പൊലീസിനു നൽകുന്നത്. സുരേഷ് കുമാർ കോട്ടയത്ത് നിന്നാണ് ട്രെയിനിൽ കയറിയത് എന്നാണ് വിവരം. ഇയാൾ പെയിന്റിങ് തൊഴിലാളിയാണ്. സോനയുടെ സുഹൃത്തിനെയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായി വിവരമുണ്ട്.
Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് സോന യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ട്രാക്കിൽ കിടന്ന സോനയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സോനയുള്ളത്. നില അതീവഗുരതരമായി തുടരുന്നു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Varkala train incident involves a woman being pushed from a train in Varkala, Kerala. The incident occurred on the Kerala Express, and the suspect has been arrested. The victim is in critical condition at Thiruvananthapuram Medical College Hospital.