search

‘ശബരിയെ മുന്നിൽ നിർത്താൻ പറഞ്ഞത് ഹൈക്കമാൻഡ്, പാർട്ടി പറഞ്ഞാൽ ഞാനായാലും കേൾക്കണം, ലക്ഷ്യം ഭരണം’

cy520520 3 hour(s) ago views 256
  



തിരുവനന്തപുരം ∙ കെ.എസ്.ശബരീനാഥനെ മുന്നിൽനിർത്തി തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് ഹൈക്കമാൻഡ് ആണെന്ന് കെ.മുരളീധരൻ. ശബരി വിജയിച്ചാൽ അത് കോൺഗ്രസിനു മാത്രമല്ല കോർപറേഷനാകെ ഗുണം ചെയ്യും. ജയമല്ലാതെ മറ്റൊന്നും ചിന്തയിലില്ല. എൽഡിഎഫും ബിജെപിയും രണ്ടും മൂന്നും സ്ഥാനത്തിനു വേണ്ടി മത്സരിച്ചോട്ടെയെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെപിസിസി ഏൽപ്പിച്ചിരിക്കുന്ന കെ.മുരളീധരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു...

  • Also Read യൂത്ത് ലീഗ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾക്കു ശേഷം ആദ്യമായി രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിൽ   


∙ എന്തുകൊണ്ടാണ് കെ.എസ്.ശബരീനാഥനെ മുൻനിർത്തിയുള്ള മത്സരം ?  

ലീഡ് ചെയ്യാൻ ഒരു ചെറുപ്പക്കാരൻ വേണമല്ലോ. അതാണ് ഞങ്ങൾ പ്രധാനമായും ഉദ്ദേശിച്ചത്. തിരുവനന്തപുരത്തെ സംബന്ധിച്ച് പരിചിത മുഖമാണ് ശബരീനാഥൻ. നഗരത്തിലെ മുക്കും മൂലയും ശബരിയ്ക്ക് അറിയാം. വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ എന്ന നിലയിൽ ഭാവി തിരുവനന്തപുരത്തെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ശബരി കോർപറേഷനിലേക്ക് എത്തിയാൽ അത് കോൺഗ്രസിനും യുഡിഎഫിനും മാത്രമല്ല കോർപറേഷനാകെ ഗുണം ചെയ്യും.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ നഗരത്തിലെ മറ്റ് മുതിർന്ന നേതാക്കൾ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പിന്നോട്ടു വലിഞ്ഞെന്നും കേൾക്കുന്നുണ്ടല്ലോ ?

ശബരിയെ മുൻനിർത്തിയാൽ മതിയെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഹൈക്കമാൻഡാണ് ആ തീരുമാനമെടുത്തത്.

  • Also Read ‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാർ തറ മന്ത്രി’   


∙ തിങ്കളാഴ്ച താങ്കൾ നയിക്കുന്ന യാത്ര ആരംഭിക്കുകയാണല്ലോ. സീറ്റുകളുടെ എണ്ണം കൂട്ടുകയാണോ ഭരണം പിടിക്കുകയാണോ ലക്ഷ്യം ?

ഭരണം പിടിക്കുക തന്നെയാണ് ലക്ഷ്യം. അതിൽ കുറഞ്ഞ് മറ്റൊരു ലക്ഷ്യവുമില്ല.  

∙ മുഖ്യ ശത്രു എൽഡിഎഫാണോ ബിജെപി ആണോ ?

  • Also Read ‘തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ?’ : പ്രതിപക്ഷ നേതാവിനോട് 10 ചോദ്യങ്ങളുമായി എം.ബി. രാജേഷ്   


ഞങ്ങൾ ജയിക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും അവർ തീരുമാനിക്കട്ടെ. ഞങ്ങൾ ഒന്നാം സ്ഥാനത്തിനു വേണ്ടിയാണ് മത്സരിക്കുന്നത്.

  • Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും   


∙ എംഎൽഎ ആയിരുന്ന ശബരിയെ കോർപറേഷൻ വാർഡിൽ സ്ഥാനാർഥിയാക്കുന്നത് ആരോപണങ്ങൾക്ക് വഴിവയ്ക്കില്ലേ ?

പാർട്ടി ഒരു ഉത്തരവാദിത്തം നൽകിയാൽ അത് നിർവഹിക്കണം. അത് എത്ര ഉന്നത നേതാവായാലും പാർട്ടി പറയുന്നത് കേൾക്കണം. നാളെ ഞാനായാലും കേൾക്കണം. കോർപറേഷൻ എന്നു പറയുന്നത് താഴെത്തട്ടിലെ ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന സ്ഥാപനമാണ്.  

∙ ശബരിയെ രംഗത്തിറക്കുന്നതു വഴി കോൺഗ്രസ് നൽകുന്ന സന്ദേശം എന്താണ് ?

ശബരിയ്​ക്കൊപ്പം മുതിർന്നവരുടെയും ചെറുപ്പക്കാരുടെയും വലിയൊരു നിരയാണ് കോൺഗ്രസിനുള്ളത്. നഗരസഭ പിടിച്ചെടുക്കുക എന്നതാണ് ശക്തരായ സ്ഥാനാർഥികളെ നിർത്തുന്നതിലൂടെ ഞങ്ങൾ നൽകുന്ന സന്ദേശം.  

∙ ശബരി മേയർ സ്ഥാനാർഥിയാണോ ?  

മേയര്‍ സ്ഥാനാഥി ആരായിരിക്കുമെന്ന് പറയുന്നില്ല. നിയമസഭയിലായാലും അങ്ങനെ ഇല്ലല്ലോ.  

∙ രണ്ടാംഘട്ട പട്ടിക എന്നത്തേക്ക് പുറത്തുവിടും ?

പോരായ്മയുണ്ടെങ്കിൽ അടുത്ത പട്ടികയിൽ അതു കൂടി പരിഗണിക്കും. ചൊവാഴ്ചയോടെ മുഴുവൻ സ്ഥാനാർഥികളെയും തീരുമാനിക്കും. ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. ലീഗും കേരള കോൺഗ്രസുമായുള്ള ചർച്ച കൂടിയാണ് പൂർത്തിയാക്കേണ്ടത്. എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും പാർട്ടി പരിഗണിച്ചിട്ടുണ്ട്. English Summary:
KS Sabarinadhan\“s Candidacy Decision Taken By High Command: KS Sabarinadhan is being considered to lead the Congress party in the upcoming Thiruvananthapuram Corporation election, according to K.Muraleedharan. The party aims to win the election and is focused on securing the first position. They believe Sabarinathan\“s leadership will benefit both the party and the corporation as a whole.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184