കോട്ടയം∙ എംസി റോഡിൽ മണിപ്പുഴ ജംക്‌ഷനു സമീപം കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണു സംഭവം.
- Also Read ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം–അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥലത്ത് വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. English Summary:
Car Collides with KSRTC Bus on MC Road, Injuring Two: Accident occurred on MC Road near Manippuzha junction, Kottayam, involving a car and a KSRTC bus, resulting in injuries to two individuals. The accident, suspected to be caused by the car driver falling asleep, briefly disrupted traffic early this morning. |