search

‘ഇത്തരം വാക്കുകളുമായി വന്നാൽ ആ കോളാമ്പി സിപിഎം അടിച്ചു പൊളിക്കും’: സലാമിനെതിരെ സിദ്ദിഖ്

LHC0088 4 hour(s) ago views 370
  



പൊന്നാനി ∙ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സെക്രട്ടറി പി.എം.എ. സലാമിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖ്. ഇത്തരം വാക്കുകളുമായി വന്നാൽ ആ കോളാമ്പി സിപിഎം അടിച്ചു പൊളിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. സിപിഎം പൊന്നാനി വെളിയങ്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
  View this post on Instagram

A post shared by Manorama Online (@manoramaonline)


മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: പി.എം.എ സലാമിനെ തള്ളി ലീഗ് നേതൃത്വം
മലപ്പുറം ∙ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ വിവാദ പരാമർശം തള്ളി മുസ്‌ലിം ലീഗ്. രാഷ്ട്രീയ വിമർശനങ്ങളാകാമെന്നും വ്യക്തി അധിക്ഷേപം ഒരിക്കലും ലീഗിന്റെ നയമല്ലെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അന്തസ്സോടെയാണു ലീഗ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളതെന്നും സലാമിനെ സാദിഖലി തങ്ങൾ തിരുത്തിയിട്ടുണ്ടെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു സലാമിന്റെ വിവാദ പരാമർശം. സിപിഎം ശക്തമായ വിമർശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് സലാമിനെ ലീഗ് തള്ളിയത്.

പിഎം ശ്രീ പദ്ധതിയിൽ ധാരണാ പത്രം ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി പിണറായിയെ താരതമ്യം ചെയ്തായിരുന്നു സലാമിന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു വിമർശനം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രസംഗം.  

‘‘പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ വിഷം നമ്മുടെ സംസ്ഥാനത്ത് കൊണ്ടുവരില്ലെന്ന് ബംഗാളിലെ വനിതാ മുഖ്യമന്ത്രിയായ മമതാജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് അതിൽ പോയി ഒപ്പിട്ടത് എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. ഒന്നുകിൽ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കിൽ‌ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. നാളെ നമ്മുടെ കുട്ടികൾ വികലമായ ചരിത്രം പഠിക്കേണ്ടി വരും. അറബിയും ഉർദുവും ഇംഗ്ലിഷും ഒന്നും പഠിക്കേണ്ട. ആകെ സംസ്കൃതവും ഹിന്ദിയും പഠിച്ചാൽ മതി എന്ന രീതിയിലേക്ക് വരികയാണ്’’ – പി.എം.എ സലാം പറഞ്ഞു.  

നാക്കു പിഴ ആർക്കും സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ പാർട്ടി തിരുത്തും. നാളെ തനിക്ക് തെറ്റ് പറ്റിയാൽ അതും പാർട്ടി തിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സലാമിനെതിരെ പരാതി
വാഴക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി. സിപിഎം പ്രവർത്തകനായ മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. പരാതി പരിശോധിച്ചുവരികയാണെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. English Summary:
Pinarayi Vijayan controversy arises from PM Salam\“s critical comments. This incident has sparked strong reactions and highlights the political tensions within Kerala, involving key figures and parties.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504