search

കേരളത്തിലും എസ്ഐആർ; രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ, കരട് വോട്ടർ പട്ടിക ഡിസംബർ 9ന്

deltin33 5 hour(s) ago views 206
  



ന്യൂഡൽഹി ∙ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് പ്രഖ്യാപനം. ബിഹാറിൽ നടന്ന ഒന്നാംഘട്ടത്തിനു പിന്നാലെ 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുക. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥമിക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ‌ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷന്റെ നീക്കം.  

  • Also Read പിഎംശ്രീ വേഗം കുറയ്ക്കും, സിപിഐയെ മെരുക്കാൻ പിണറായി ; പദ്ധതി ഉപേക്ഷിക്കരുതെന്ന് ‘നിർദേശം’   


ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ‌ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. എസ്‌ഐ‌ആർ നടപ്പാക്കുന്ന കേരളം ഉൾ‌പ്പെടെയുള്ള 12 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക ഇന്ന് രാത്രി മരവിപ്പിക്കും.

  • Also Read ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛ‍ഠ് പൂജ രക്ഷിക്കുമോ?   


എസ്ഐആറിനുള്ള നടപടിക്രമങ്ങള്‍ ഇന്നു മുതൽ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ബിഹാറിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവയാണ് കേരളത്തെ കൂടാതെ എസ്ഐആറിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന്റെ ആവശ്യം തള്ളിയപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. English Summary:
Nationwide SIR Dates Announced: First phase of nationwide Special Intensive Revision (SIR) dates announced by Election Commission of India. Kerala included in first phase SIR states list.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469833