search

‘വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി, വിസമ്മതിച്ചപ്പോൾ ഉപദ്രവം; പൊലീസുകാരൻ മാത്രമല്ല, എംപിക്കും പങ്ക്’

Chikheang 8 hour(s) ago views 114
  



മുംബൈ∙ പൊലീസ് ഉദ്യോഗസ്ഥന്‍ നാലു തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്. പൊലീസ് കേസുകളിലെ പ്രതികൾക്ക് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ താൻ നിർബന്ധിതയായെന്നും, അതിനു വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.  

  • Also Read പ്രണയനൈരാശ്യം, യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി; ബെംഗളൂരുവിനെ നടുക്കി കൊലപാതകം   


പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഒരു കേസിൽ എംപിയും പഴ്സനൽ അസിസ്റ്റന്റുമാരും സമ്മർദം ചെലുത്തിയതായും കുറിപ്പിലുണ്ട്. സർട്ടിഫിക്കറ്റിനായി പ്രതികളെ നേരിട്ടു ഹാജരാക്കിയിരുന്നില്ല. ഇതു ചോദ്യം ചെയ്തപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്. രണ്ടു തവണ പൊലീസിൽ പരാതി നൽകിയെന്നും നടപടി ഉണ്ടായില്ലെന്നും ബന്ധു ആരോപിച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സത്താറയിൽ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28 വയസ്സുള്ള ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ് എഴുതിയാണ് വനിതാ ഡോക്ടർ ജീവനൊടുക്കിയത്. പിന്നീടാണ് 4 പേജുള്ള കുറിപ്പ് മുറിയിൽനിന്ന് കണ്ടെടുത്തത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നും സഹായിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇരുവർക്കുമെതിരെ ജൂൺ 19ന് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സംഭവം വിവാദമായതോടെ ഗോപാൽ ബൻദാനയെ സസ്പെൻഡ് ചെയ്ത്.  
    

  • അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
      

         
    •   
         
    •   
        
       
  • ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു പൊലീസിനുമേൽ നിയന്ത്രണമില്ലെന്നും അദ്ദേഹം സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പൊലീസ് പീഡിപ്പിക്കുന്നതായി ഡോക്ടർ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നതു ബിജെപി സർക്കാരിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ കൂടുന്നതിനുള്ള തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. English Summary:
Woman doctor suicide exposes corruption and police harassment: A doctor\“s suicide note reveals allegations of rape by a police officer, pressure to issue false fitness certificates, and political involvement, sparking a controversy and calls for investigation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160526